Breaking News

Trending right now:
Description
 
May 29, 2013

സാംസങിന്റെ പുതിയ പ്രീമിയം സൈഡ്‌-ബൈ-സൈഡ്‌ റഫ്രിജറേറ്റര്‍ വിപണിയില്‍

image കുറഞ്ഞ ഊര്‍ജം മാത്രം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന പുതിയ സൈഡ്‌-ബൈ-സൈഡ്‌ റഫ്രിജറേറ്റര്‍ സീരീസ്‌ സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌ വിപണിയിലെത്തിച്ചു. സാംസങിന്റെ സവിശേഷ ട്വിന്‍ കൂളിംഗ്‌ സാങ്കേതികത ഉപയോഗിക്കുന്ന ഈ മോഡലുകള്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടുതല്‍ നേരം കേടാവാതെ സൂക്ഷിക്കുന്നു.
സാംസങ്‌ ഡിജിറ്റല്‍ ഇന്‍വെര്‍ട്ടര്‍ കംപ്രസര്‍ ആണ്‌ ഈ മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്നത്‌. സെന്‍സര്‍ സിസ്റ്റം ഉപയോഗിച്ച്‌ അഞ്ച്‌ വ്യത്യസ്‌ത ആര്‍പിഎം വേഗതകളില്‍ പ്രവര്‍ത്തിക്കുന്ന ഈ കംപ്രസര്‍ 24% ഊര്‍ജലാഭമാണ്‌ ഉറപ്പുനല്‍കുന്നത്‌. 

പച്ചക്കറികള്‍ സൂക്ഷിക്കാന്‍ കൂടുതല്‍ വലുപ്പമുള്ള ഡ്രോയര്‍, ഹുമിഡിറ്റി നിയന്ത്രിക്കാവുന്ന പഴങ്ങളും, ഡെസര്‍ട്ടുകളും സൂക്ഷിക്കാവുന്ന ത്രീടയര്‍ ബോക്‌സുകള്‍, ഡയറി ഉല്‍പന്നങ്ങള്‍ സൂക്ഷിക്കാന്‍ ഡയറി ഗാര്‍ഡ്‌, വലിയ ബോട്ടിലുകള്‍ സൂക്ഷിക്കാന്‍ ഗാലണ്‍ ഗാര്‍ഡ്‌, റഫ്രിജറേറ്ററിനുള്ളില്‍ പ്രകാശം നല്‍കാന്‍ ഡ്യുവല്‍ ടവര്‍ എല്‍ഇഡി... തുടങ്ങിയ നിരവധി സവിശേഷതകളോടെയാണ്‌ ഈ പുതിയ റഫ്രിജറേറ്ററുകള്‍ എത്തുന്നത്‌. വൈറ്റ്‌ ഷൈനി റിവര്‍ പാറ്റേണ്‍, കമീലിയ വൈറ്റ്‌ ഫ്‌ളോറല്‍ പാറ്റേണ്‍ എന്നീ പാറ്റേണുകളാണ്‌ ഈ മോഡലുകളുടെ പുറം ഭാഗത്തെ അലങ്കരിക്കുന്നത്‌. 

വില : 591 ലിറ്റര്‍ കപ്പാസിറ്റിയുള്ള ആര്‍എസ്‌554എന്‍ആര്‍യുഎ1ജെഎന്‍ മോഡലിന്‌ 88,500 രൂപ. 600 ലിറ്റര്‍ കപ്പാസിറ്റിയുള്ള ആര്‍എസ്‌21എച്ച്‌എസ്‌ടിഡബ്ലിയുഎ മോഡലിന്‌ 77,500 രൂപ.