Breaking News

Trending right now:
Description
 
Oct 06, 2012

നഴ്‌സിങ്ങ്‌ മേഖലയില്‍ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം നിയമ ഭേദഗതി കൊണ്ടു വരണം: ടി.വി രാജേഷ്‌ എംഎല്‍എ

image കടുത്ത തൊഴില്‍ ചൂഷണം നേരിട്ടുക്കൊണ്ടിരിക്കുന്ന നേഴ്‌സിങ്ങ്‌ മേഖലയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രം നിയമഭേദഗതി കൊണ്ടുവരണമെന്നു ടിവി രാജേഷ്‌ എംഎല്‍എ ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാര്‍ക്ക്‌ ലഭിക്കുന്ന ശമ്പളത്തിന്റെ ഇരുപതില്‍ ഒന്നുപ്പോലും നഴ്‌സുമാര്‍ക്ക്‌ ഇന്ന്‌ ലഭിക്കുന്നില്ല.

മുംബെയിലും മറ്റു മെട്രോപോളിറ്റന്‍ സിറ്റിയിലും നടന്ന സമരത്തിന്റെ അലയൊലികളാണ്‌ കേരളത്തിലും ഈ മേഖലയില്‍ ഇത്രമാത്രം ചൂഷണം നിലനില്‌ക്കുന്നുവെന്ന സത്യം പുറത്തുക്കൊണ്ടു വന്നത്‌. എന്നാല്‍ ആരോഗ്യമേഖലപോലെ പ്രധാനപ്പെട്ട ഒരു മേഖലയില്‍ സമരം ഇത്ര നീട്ടിക്കൊണ്ടു പോകുവാന്‍ അനുവദിക്കാതെ അവസാനിപ്പിക്കേണ്ട സര്‍ക്കാര്‍ ഇവിടെ നിര്‍ജ്ജീവമാണെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി.