Breaking News

Trending right now:
Description
 
May 29, 2013

ഡബ്ലു.എം.സി ബാങ്ക്വറ്റ് ഇന്ന്

മാത്യു മൂലേച്ചേരില്‍
image ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയണ്‍ നോര്‍ത്ത് അമേരിക്കന്‍ പ്രൊവിന്‍സുകളുടെ സഹകരണത്തോടെ 5/27/2013 - മെമ്മോറിയല്‍ ഡേ വൈകിട്ട് ഡാളസില്‍ ബാങ്ക്വറ്റ് നൈറ്റ് നടത്തുന്നു.

 

5210 ലോക്കസ്റ്റ് ഗ്രൂവ് റോഡ്, ഗാര്‍ലന്‍ഡ്, ടെക്സസ്സിലുള്ള എം.ജി.എം ഓഡിറ്റോറിയത്തില്‍ വച്ച് ഇന്ന് (മെമ്മോറിയല്‍ ഡേ) വൈകിട്ട് 6 മണിക്കായിരിക്കും പരിപാടി നടത്തുന്നത്. മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്സിന്റെ മേളം 2013 സംഗീത നിശയും ഹാസ്യമേളയും ചടങ്ങിന്റെ പ്രധാന ആകര്‍ഷണമായിരിക്കും. ശ്രുതി മധുരമായ ഗാനങ്ങളാലും, ചിരിയുടെ മാലപ്പടക്കത്താലും താരപ്രഭയാലും ഹൃദ്യവും വര്‍ണ്ണാഭവുമായ ഈ വേള്‍ഡ് മലയാളി ബാങ്ക്വറ്റിലേക്ക് എല്ലാ സഹൃദരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏലിയാസ് പത്രോസ്: 2147385236, ഫിലിപ്പോസ് തോമസ്: 2144041920, പി.സി. മാത്യു: 9729996877, ഷാജി രാമപുരം: 9722614221, ഫ്രാന്‍സിസ് ജോര്‍ജ്ജ്: 2144350494, തോമസ് ഏബ്രഹാം: 9724897793, നിബു വെള്ളവന്താനം: 5166433085