Breaking News

Trending right now:
Description
 
May 29, 2013

മാരുതി സുസുകിയുടെ രണ്ടു ഡീസല്‍മോഡലുകള്‍ ഉടന്‍

image മാരുതി സുസുകി കമ്പനി 2014 അവസാനത്തോടെ രണ്ട്‌ ഡീസല്‍ മോഡലുകള്‍ വിപണിയിലിറക്കും. ഇന്ത്യന്‍ കാറുകള്‍ക്കായി ജപ്പാന്‍ മാതൃകമ്പനി സുസുകി എന്‍ജിനുകള്‍ വികസിപ്പിച്ചു നല്‍കും. രാജ്യത്ത്‌ ഡീസല്‍ വാഹനങ്ങളുടെ ഡിമാന്‍ഡ്‌ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ്‌ പുതിയ മോഡലുകള്‍ ഇറക്കാന്‍ തീരുമാനിച്ചത്‌. 1 ലിറ്റര്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണു നിര്‍മിക്കുന്നത്‌. ഇപ്പോള്‍ ഇറ്റാലിയന്‍ കമ്പനി ഫിയറ്റില്‍ നിന്നാണ്‌ മാരുതി സുസുകി ഡീസല്‍ എന്‍ജിനുകള്‍ വാങ്ങുന്നത്‌. കഴിഞ്ഞവര്‍ഷമാണ്‌ ഇതിനായി കരാര്‍ ഒപ്പിട്ടത്‌. മൂന്നുവര്‍ഷത്തേക്കാണ്‌ കരാര്‍. ഗുഡ്‌ഗാവില്‍ 1700 കോടി രൂപ മുടക്കി പ്രതിവര്‍ഷം മൂന്നുലക്ഷം എന്‍ജിനുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ളതാണ്‌ നിര്‍ദിഷ്‌ട പ്ലാന്റ്‌.