ന്യൂയോര്‍ക്ക്: ഒ.സി.ഐ കാര്‍ഡ് പ്രശ്നത്തില്‍ പരിഹാരം കാണണമെനും എന്‍. ആര്. ഐ ക്കാരെ അവഗണിക്കുന്ന ഇന്‍ഡ്യാ ഗവണ്മെന്റ് നയങ്ങള്‍ക്കെതിരെ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് പ്രവര്‍ത്തകര്‍ കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രി വയലാര്‍ രവിക്ക് പരാതി നല്കി.
പ്രസിഡന്റ് ജോയി ഇട്ടന്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന് ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റീ ജനറല്‍ സെക്രട്ടറി ഗണേഷ് നായര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ മന്ത്രിയുമായി ചര്‍ച്ച നടത്തുകയുമുണ്ടായി. ഇപ്പോള്‍ നിലവിലുള്ള നീയങ്ങള്‍ പ്രകാരം ഒ.സി.ഐ കാര്‍ഡ് പുതുക്കുവാനോ പുതുതായി ഒന്ന് എടുക്കുവാനോ പലവിധമായ ബുദ്ധിമുട്ടുകളും പ്രവാസികള്‍ നേരിടുന്നുണ്ട്. നീയമങ്ങള്‍ ലഘൂകരിച്ച് കാലതാമസങ്ങള്‍ ഒഴിവാക്കി ഒ.സി.ഐ കാര്‍ഡ് ആയുഷ്കാല വിസയാക്കി തീര്‍ക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.
പുതിയ നീയമങ്ങള്‍ കൊണ്ടുവന്നത് ആഭ്യന്തര മന്ത്രാലയമാണെന്നും അവരുമായി ആലോചിച്ച് അനുചിതമായ പരിഹാരങ്ങള്‍ കാണുമെന്നും വയലാര്‍ രവി വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് ഉറപ്പു നല്കി.