Breaking News

Trending right now:
Description
 
May 29, 2013

അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ഉദയകുമാറിന് സ്വീകരണം

മാത്യു മൂലേച്ചേരില്‍
image ന്യൂയോര്‍ക്ക്: അര്‍ജ്ജുന അവാര്‍ഡ് ജേതാവും ഇന്‍ഡ്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ കെ. ഉദയകുമാറിന് പാര്‍ത്ഥസാരഥി പിള്ളയുടെ നേതൃത്വത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി പൗരസമിതി സ്വീകരണം നല്‍കുന്നു. ഗ്രീന്‍ബര്‍ഗിലുള്ള റോയല്‍ ഇന്‍ഡ്യാ പാലസില്‍ വച്ച് ഈ വരുന്ന വെള്ളിയാഴ്ച (മെയ് 31-ന്) വൈകിട്ട് 7 മണിക്കായിരിക്കും പരിപാടി നടത്തുന്നത്.

 

അര്‍ജ്ജുന അവാര്‍ഡ് കൂടാതെ സോളില്‍ നടന്ന ഏഷ്യന്‍ ഗയിംസിലെ വോളിബോള്‍ മത്സരത്തില്‍ ബ്രോങ്ക്സ് മെഡല്‍ ഇദ്ദേഹത്തിനായിരുന്നു. 2013-ല്‍ കേരളത്തില്‍ നടക്കുന്ന നടക്കുന്ന നാഷണല്‍ ഗയിംസിന്റെ ചെയര്‍മാന്‍ കൂടിയായ ഇദ്ദേഹം ഇപ്പോള്‍ കേരള ഗവര്‍ണ്ണറുടെ സെക്യൂരിറ്റി തലവനായി പ്രവര്‍ത്തിക്കുന്നു. ഡാലസ്സില്‍ നടന്ന ജിമ്മി ജോര്‍ജ്ജ് വോളിബോള്‍ മത്സരം ഉദ്ഘാടനം ചെയ്യുവാനെത്തിയതായിരുന്നു അദ്ദേഹം.

റോയല്‍ പാലസിന്റെ അഡ്രസ്സ്: 77 Knollwood Rd, White Plains, NY 10607; Phone:(914) 289-1988