Breaking News

Trending right now:
Description
 
May 29, 2013

കാപ്പി കുടിച്ചോളൂ; ടൈപ്പ്‌ 2 പ്രമേഹത്തെ അകറ്റിനിര്‍ത്താം

image ടൈപ്പ്‌ 2 പ്രമേഹത്തെ പ്രതിരോധിക്കാന്‍ കാപ്പിക്കുടിക്കുന്നത്‌ നല്ലതാണെന്ന്‌ ഗവേഷകര്‍. പക്ഷേ കാപ്പികുടിക്കുന്ന കാര്യത്തില്‍ നിയന്ത്രണം വേണം. ഒരുദിവസം മൂന്നു മുതല്‍ നാലുകപ്പ്‌ കാപ്പിവരെ കുടിക്കാമെന്നാണ്‌ പഠനത്തില്‍ പറയുന്നത്‌. ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ സയന്റിഫിക്‌ ഇന്‍ഫര്‍മേഷന്‍ ഓണ്‍ കോഫിയിലെ (ഐഎസ്‌ഐസി) ഗവേഷകരാണ്‌ ഇതുസംബന്ധിച്ച്‌ പഠനം നടത്തിയത്‌. സ്ഥിരമായി നിയന്ത്രിതരീതിയില്‍ കാപ്പി കുടിച്ചാല്‍ ഇത്തരം പ്രമേഹത്തെ പ്രതിരോധിക്കാം. ഒരുദിവസം ഒരുകപ്പ്‌ കാപ്പി അതുമല്ലെങ്കില്‍ കാപ്പി കുടിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പറഞ്ഞരീതിയില്‍ കാപ്പി കുടിക്കുന്നവര്‍ക്ക്‌ ടൈപ്പ്‌ 2 പ്രമേഹത്തിനുള്ള സാധ്യത 25 ശതമാനം കുറയുമെന്നു ഗവേഷകര്‍ പറയുന്നു. ഗവേഷണത്തിലെ പ്രധാനപ്പെട്ട കണ്ടെത്തലുകളുടെ ചുരുക്കം 2012ലെ ലോക പ്രമേഹ പ്രതിരോധ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിരുന്നു.