Breaking News

Trending right now:
Description
 
Oct 06, 2012

കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി കുടുംബനവീകരണ സെമിനാര്‍ സംഘടിപ്പിച്ചു

image ചേര്‍പ്പുങ്കല്‍: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവനമായ വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയും അഗാപ്പെ മൂവ്‌മെന്റും സംയുക്തമായി നടപ്പിലാക്കി വരുന്ന കുടുംബ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മദ്യ വിമോചനത്തെക്കുറിച്ച്‌ അര്‍ദ്ധദിന സെമിനാര്‍ സംഘടിപ്പിച്ചു. ചേര്‍പ്പുങ്കല്‍ സമരിറ്റന്‍ റിസോഴ്‌സ്‌ സെന്ററില്‍ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്‌ഘാടനം മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ നിര്‍വ്വഹിച്ചു.

സാമൂഹ്യ തിന്മകള്‍ തിരിച്ചറിഞ്ഞ്‌ കുടുംബമൂല്യങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കി ജീവിക്കുവാന്‍ സമൂഹം പ്രതിജ്ഞാബദ്ധമാകണമെന്ന്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

കെ.എസ്‌.എസ്‌.എസ്‌ സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബോബി കീക്കോലില്‍, ഫാ. ബോബി കൊച്ചുപറമ്പില്‍, ജെസ്സി ചാക്കോ, ആന്‍സി തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു. ഡോ. സിസ്റ്റര്‍ മര്‍സല്യൂസ്‌ ക്ലാസ്സെടുത്തു. ഇരുന്നൂറോളം പേര്‍ സെമിനാറില്‍ പങ്കെടുത്തു. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ സെക്രട്ടറി ഫോണ്‍: 9447365180