Breaking News

Trending right now:
Description
 
May 29, 2013

സംസ്ഥാനത്ത്‌ സീപ്‌ളെയിന്റെ കന്നിയാത്ര ഞായറാഴ്‌ച

image സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച സീപ്ലെയിന്റെ സര്‍വീസ്‌ ജൂണ്‍ രണ്ടിന്‌ ആരംഭിക്കും. കൊല്ലം അഷ്ടമുടി കായലില്‍ നിന്ന്‌ ആലപ്പുഴ പുന്നമടക്കായലിലേക്കാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും വഹിച്ച്‌ ഉദ്‌ഘാടന പറക്കല്‍ നടത്തുന്നത്‌. ആറു പേര്‍ക്ക്‌ ഇരുന്നു സഞ്ചരിക്കാവുന്ന പ്ലെയിന്‍ ആണ്‌ ആദ്യ ഘട്ടത്തില്‍ സര്‍വീസ്‌ നടത്തുന്നത്‌. എല്ലാ ദിവസവും രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ്‌ സര്‍വീസ്‌ ക്രമീകരിച്ചിട്ടുള്ളത്‌. കായലില്‍ ഒരു കിലോമീറ്റര്‍ പരിധി മാത്രമേ സീ പ്ലെയിനു വന്നിറങ്ങുന്നതിന്‌ റണ്‍വേ ആയി ആവശ്യമുള്ളത്‌. ഇതു മൂലം മത്സ്യത്തൊഴിലാളികള്‍ക്ക്‌ ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ല. മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന പ്ലെയിനാണ്‌ സര്‍വീസിനായി എത്തുന്നത്‌. 30 മിനിറ്റുകൊണ്ട്‌ ആലപ്പുഴയില്‍ എത്തുന്ന രീതിയിലുള്ള ക്രമീകരണമാണു നടത്തിയിട്ടുള്ളത.്‌ കുമരകം, എറണാകുളം, കോഴിക്കോട്‌ എന്നിവിടങ്ങളിലും തുടര്‍ന്ന്‌ സീ പ്ലെയിന്‍ സര്‍വീസ്‌ ആരംഭിക്കുമെന്ന്‌ ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. ടൂറിസം രംഗത്ത്‌ വന്‍ കുതിച്ചുചാട്ടത്തിനു തന്നെ സീ പ്ലെയിന്‍ സര്‍വീസ്‌ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ചു കമ്പനികളായിരുന്നു സീ പ്ലെയിന്‍ സര്‍വീസിന്‌ താത്‌പര്യം പ്രകടിപ്പിച്ചത്‌. എന്നാല്‍, തുടക്കത്തില്‍ ഒരു കമ്പനി മാത്രമായിരിക്കും സര്‍വീസ്‌ നടത്തുന്നത്‌. മറ്റു നാലു കമ്പനികള്‍ അടുത്ത സീസണില്‍ മാത്രമേ സര്‍വീസ്‌ ആരംഭിക്കുകയുള്ളു.