Breaking News

Trending right now:
Description
 
May 28, 2013

കോമഡി സ്‌റ്റാര്‍സ്‌ ഇന്‍ ഓസ്‌ട്രേലിയ ജൂണ്‍ 28-ന്‌ സീറ്റണില്‍

Vinod Mathai
image ഓസ്‌ട്രേലിയയിലെ വിക്ടോറിയ മലയാളി ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇന്‍ഡസ്‌ കോമഡി സ്‌റ്റാര്‍സ്‌ ഇന്‍ ഓസ്‌ട്രേലിയ പരിപാടി ജൂണ്‍ 28-ന്‌ സീറ്റണില്‍ ക്രിസ്റ്റ്യന്‍ ഫാമിലി സെന്ററില്‍ വൈകുന്നേരം അഞ്ചരയ്‌ക്ക്‌ നടക്കും. (Christian Family Centre, 185, Frederick Road, Seaton SA 5023). മനോജ്‌ ഗിന്നസ്‌ സംവിധാനം ചെയ്യുന്‌ കോമഡി സ്‌റ്റാര്‍സ്‌ പരിപാടിയില്‍ പ്രമുഖ മിമിക്രി/സിനിമാ താരങ്ങളായ നിയാസ്‌, ഉല്ലാസ്‌ പന്തളം, ബിനു അടിമാലി, നോബി, രചന, പിന്നണി ഗായകനായ രമേഷ്‌ബാബു, ഗായിക വൃന്ദ തുടങ്ങിയവര്‍ പങ്കെടുക്കും. ഗ്ലോബല്‍ മലയാളം റേഡിയോയാണ്‌ കോമഡി സ്‌റ്റാര്‍സ്‌ ഇന്‍ ഓസ്‌ട്രേലിയയുടെ മീഡിയ പാര്‍ട്‌ണര്‍.

ടിക്കറ്റുകള്‍ക്ക്‌: ജിസ്‌ - 0430 242482, അനീഷ്‌ - 0450 104 144, ലിബിന്‍ - 0430 378 486, ടോബി - 0469 075 927. പരിപാടിക്കായി പരസ്യങ്ങള്‍ നല്‌കുന്നതിന്‌ വിളിക്കുക: സീമ - 0413 915480, 0430 242482