Breaking News

Trending right now:
Description
 
May 28, 2013

ഏതുരോഗവും ഉടന്‍ തിരിച്ചറിയുന്നതിനുള്ള ഉപകരണം ഉടന്‍ വിപണിയിലെത്തും

image ടിബി, മലേറിയ, എച്ച്‌ഐവി, കാന്‍സര്‍ തുടങ്ങി ഏതു രോഗബാധയും പത്തു മിനിറ്റിനുള്ളില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ഉപകരണം കണ്ടുപിടിച്ചതായി ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞന്‍. ഐഫോണിന്റെ മാതൃകയിലുള്ള ഈ ഉപകരണത്തിന്‌ ക്യു-പിഒസി മെഷീന്‍ എന്നാണു പേരിട്ടിരിക്കുന്നത്‌. 500 പൗണ്ടാണ്‌ (41,075 രൂപ) വില. വളരെ ലളിതമായി കൈയില്‍ പിടിച്ച്‌ ഉപയോഗിക്കാവുന്നതാണ്‌ ഈ ഉപകരണം. ഇതിലൂടെ വെളിച്ചം പ്രവഹിപ്പിച്ചാണ്‌ രോഗം കണ്ടെത്തുക. രോഗത്തിന്റെ ജനിതകസ്വഭാവവും ഈ ഉപകരണത്തിലൂടെ തിരിച്ചറിയാനാവുമത്രെ. വിവിധ പരീക്ഷണങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഈ ഉപകരണം അടുത്ത വര്‍ഷം ആദ്യത്തോടെ ബ്രിട്ടനിലുടനീളം ഉപയോഗിക്കാനാണ്‌ തീരുമാനമെന്ന്‌ ഡെയ്‌ലി എക്‌സ്‌പ്രസ്‌ ദിനപത്രം റിപ്പോര്‍ട്ടു ചെയ്‌തു. ന്യൂ കാസില്‍ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ ബ്രിട്ടീഷ്‌ കമ്പനിയായ ക്വാന്റും ഡിഎക്‌സ്‌ ഗ്രൂപ്പ്‌്‌ ഈ ഉപകരണം കൂടുതല്‍ പരിഷ്‌കരണത്തിന്‌ വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്‌. ഈസ്റ്റ്‌ സസെക്‌സിലെ സ്വന്തം ലബോറട്ടറിയില്‍ ജോനാഥന്‍ ഒഹാല്ലൊരാന്‍ (37) നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ്‌ ഉപകരണം കണ്ടുപിടിച്ചത്‌.