Breaking News

Trending right now:
Description
 
May 28, 2013

ഐഡിയ സെല്ലുലാറിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്‌

image വന്‍കിട ടെലികോം കമ്പനിയായ ഐഡിയ സെല്ലുലാറിനും ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ളയ്‌ക്കും എതിരേ ഡല്‍ഹി ഹൈക്കോടതി കോടതിയലക്ഷ്യത്തിനു നോട്ടീസ്‌ പുറപ്പെടുവിച്ചു. കോടതിയുത്തരവ്‌ ലംഘിച്ച്‌ ലൈസന്‍സ്‌ ഇല്ലാത്ത സര്‍ക്കിളുകളില്‍ പുതിയ ഉപയോക്താക്കള്‍ക്കു 3ജി സേവനം ലഭ്യമാക്കിയതിനാണു കോടതിയലക്ഷ്യക്കേസ്‌. നാലാഴ്‌ചയ്‌ക്കകം മറുപടി നല്‌കാന്‍ ഐഡിയയോടും മറ്റ്‌ അഞ്ചു പേരോടും ജസ്റ്റീസ്‌ രാജീവ്‌ ശക്‌ധര്‍ ആവശ്യപ്പെട്ടു. കേസില്‍ ഓഗസ്റ്റ്‌ അഞ്ചിനു വാദം കേള്‍ക്കും. കമ്പനിയും ചെയര്‍മാനും കൂടാതെ ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ്‌ (ഐസിഎല്‍) എംഡി ഹിമാന്‍ശു കപാനിയ, ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അക്ഷയ മൂന്‍ദ്ര, കമ്പനി സെക്രട്ടറിമാരായ പി. ലക്ഷ്‌മിനാരായണ, പങ്കജ്‌ കാപ്‌ദേവ്‌ എന്നിവര്‍ക്കെതിരേയും നോട്ടീസ്‌ അയച്ചിട്ടുണ്ട്‌. പുതിയ വരിക്കാര്‍ക്ക്‌ 3ജി സേവനം ലഭ്യമാക്കരുതെന്ന ഏപ്രില്‍ 12ലെ കോടതിയുത്തരവ്‌ ലംഘിച്ച ഐസിഎലിനെതിരേ ടെലികോം മന്ത്രാലയം കോടതിയെ സമീപിച്ചിരുന്നു.