Breaking News

Trending right now:
Description
 
Oct 06, 2012

പ്രമേഹത്തെ എങ്ങനെ പ്രതിരോധിക്കാം

image ശരീരത്തില്‍ ഇന്‍സുലിന്റെ അളവോ പ്രവര്‍ത്തനമോ കുറയുന്നതുമൂലം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കൂടുകയും അതുമൂലം ശരീരത്തിലെ പ്രധാന അവയവങ്ങള്‍ക്കു കേടുവരികയും ചെയ്യുന്നതുമൂലമാണ്‌ പ്രമേഹം ഉണ്ടാകുന്നത്‌.
അമ്പതു ശതമാനത്തോളം പ്രമേഹം ജീവിതശൈലിയിലൂടെ തടയാം. പ്രമേഹത്തെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
കൊഴുപ്പു കലര്‍ന്ന ഭക്ഷണം, ഡെസേര്‍ട്ടുകള്‍ എന്നിവ ഒഴിവാക്കുക.
മുട്ടയുടെ മഞ്ഞ, കക്ക ഇറച്ചി, കൊഞ്ച്‌, മൈദ, ഉപ്പ്‌ ഇവയുടെ അമിതോപയോഗം കുറയ്‌ക്കണം.
നാരുള്ള പച്ചക്കറികള്‍, പഞ്ഞപ്പുല്ല്‌, മുളപ്പിച്ച പയര്‍, ഗ്രീന്‍ സാലഡ്‌ എന്നിവ കഴിയ്‌ക്കുക. ധാരാളം വെള്ളം കുടിക്കുക.
പ്രധാന ആഹാരത്തിനുമുമ്പ്‌ ഗ്രീന്‍ സാലഡ്‌ കഴിക്കുക.
ഇടയ്‌ക്കിടെ സ്‌നാക്ക്‌സുകള്‍ കഴിക്കുന്ന ശീലം ഒഴിവാക്കുക.
നടപ്പ്‌ ശീലമാക്കുക. ആഴ്‌ചയില്‍ നാലു ദിവസമെങ്കിലും നാല്‍പ്പതു മിനിറ്റെങ്കിലും നടക്കുക. അരവണ്ണം സ്‌ത്രീകളില്‍ 80 സെ.മീ. -ല്‍ താഴെയും പുരുഷന്മാരില്‍ 90 സെ.മീ. -ല്‍ താഴെയും നിലനിര്‍ത്തുക. തൂക്കം കുറവാണെങ്കിലും അരവണ്ണം കൂടിയാല്‍ പ്രമേഹസാധ്യത 50 ശതമാനത്തിലേറെയാണ്‌. മാനസിക പിരിമുറുക്കം ഒഴിവാക്കുക.
മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ പ്രമേഹമുള്ളവര്‍ ചെറുപ്പം മുതലേ ശ്രദ്ധിക്കണം. ഇക്കൂട്ടര്‍ 30 വയസുമുതല്‍തന്നെ വര്‍ഷത്തിലൊരിക്കലെങ്കിലും പ്രമേഹമുണ്ടോയെന്നു രക്തപരിശോധന നടത്തണം.