Breaking News

Trending right now:
Description
 
May 27, 2013

മണ്ണിനെയും പെണ്ണിനെയും ഭാഷയെയും സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്നു സുഗതകുമാരി

image കളങ്കിതമായിക്കൊണ്ടിരിക്കുന്ന മണ്ണിനെയും പെണ്ണിനെയും ഭാഷയെയും സംരക്ഷിക്കാന്‍ കേരളീയര്‍ക്കു കഴിയുന്നില്ലെന്നു സുഗതകുമാരി. പിന്നെ എന്തിന്റെ പേരിലാണു മലയാളി അഭിമാനിക്കുന്നതെന്നു മനസിലാവുന്നില്ലെന്നും അവര്‍ പറഞ്ഞു. പണ്ഡിറ്റ്‌ കറുപ്പന്റെ 129-ാമതു ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ പണ്ഡിറ്റ്‌ കറുപ്പന്‍ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടു സംസാരിക്കുകയായിരുന്നു സുഗതകുമാരി. അതിസമ്പന്നതയാണു കേരളത്തിന്റെ ദോഷം. ഇതു അഴിമതിയടക്കമുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു. ഭ്രാന്തു പിടിച്ച വികസന പ്രവര്‍ത്തനങ്ങളാണു കേരളത്തില്‍ നടക്കുന്നത്‌. ജാതികള്‍ക്കിടയില്‍ മതില്‍ക്കെട്ടുകള്‍ ഉയരുന്നു. ജനങ്ങളെ ജാതി പറഞ്ഞു ബോധവാന്‍മാരാക്കാന്‍ ഓരോ നേതാവും ശ്രമിക്കുന്നു. ജാതി ചോദിക്കരുത്‌, പറയരുത്‌ എന്നു പഠിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനത്തെ ഇത്തരക്കാര്‍ മനസിലാക്കുന്നില്ലെന്നും സുഗതകുമാരി പറഞ്ഞു. കലൂര്‍ പാവക്കുളം മഹാദേവക്ഷേത്രത്തില്‍ നടന്ന അനുസ്‌മരണ സമ്മേളനം വിഎച്ച്‌പി സംസ്ഥാന അധ്യക്ഷന്‍ ജസ്റ്റീസ്‌ എം. രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു.