Breaking News

Trending right now:
Description
 
May 26, 2013

നിസാന്‍ ഇന്ത്യില്‍ വിറ്റഴിച്ച 22000 കാറുകള്‍ തിരിച്ചുവിളിക്കും

image ബ്രേക്കിംഗ്‌ സംവിധാനത്തില്‍ തകരാറ്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ നിസാന്‍ ഇന്ത്യയില്‍ വിറ്റഴിച്ച 22,000 മൈക്ര, സണ്ണി കാറുകള്‍ തിരിച്ചുവിളിക്കുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ആഗോള തലത്തില്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളുടെ തുടര്‍ പ്രക്രിയയാണ്‌ ഇന്ത്യയിലുമെന്ന്‌ കമ്പനി അറിയിച്ചു. 2012 ജൂണിനും 2013 മാര്‍ച്ചിനും ഇടയില്‍ വിറ്റഴിച്ച കാറുകളാണ്‌ കമ്പനി തിരിച്ചുവിളിച്ച്‌ പ്രശ്‌നം പരിഹരിക്കുക. ജപ്പാനിലെ വമ്പന്‍ കാര്‍ നിര്‍മാതാക്കളായ നിസാന്റെ ഇന്ത്യന്‍ ഉപശാഖയായ നിസാന്‍ മോട്ടോഴ്‌സ്‌ ഇന്ത്യയാണ്‌ കാറുകള്‍ തിരിച്ചുവിളിക്കുന്നത്‌. ഇന്ത്യയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കരീബിയന്‍ രാജ്യങ്ങളിലും മിഡില്‍ ഈസ്‌റ്റിലുമായി 67,089 കാറുകളാണ്‌ നിസാന്‍ തിരിച്ചുവിളിച്ചത്‌. കാറുകളുടെ ബ്രേക്ക്‌ സിലിണ്ടര്‍ മാറ്റി വച്ച്‌ പ്രശ്‌നം പരിഹരിക്കാനാണ്‌ നീക്കം.