Breaking News

Trending right now:
Description
 
May 24, 2013

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ വെളുത്തുള്ളി

image
ഇന്നത്തെ പ്രധാന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ്‌ കൊളസ്‌ട്രോള്‍. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ്‌ ഡെസിലിറ്ററില്‍ 200 മില്ലിഗ്രാമില്‍ താഴെയാകുന്നതാണ്‌ ഹൃദയാരോഗ്യത്തിന്‌ അഭികാമ്യം. കൊളസ്‌ട്രോള്‍ അളവ്‌ 240 നു മുകളിലാകുമ്പോള്‍ ഹൃദയസംബന്ധികളായ രോഗങ്ങള്‍ക്കുള്ള സാദ്ധ്യത കൂടുതലാണ്‌. കൊളസ്‌ട്രോള്‍ 2 തരത്തിലുണ്ട്‌. നല്ല കൊളസ്‌ട്രോളായ HDL (High Desety Lipo proteen) കൊളസ്‌ട്രോള്‍, ചീത്ത കൊളസ്‌ട്രോളായ LDL (Low Desity Lipo proteen) കൊളസ്‌ട്രോള്‍. HDL അളവുകള്‍ ഡെസിലിറ്ററില്‍ രക്തത്തില്‍ 40 മില്ലിഗ്രാമെങ്കിലും ഉണ്ടാകുന്നതാണ്‌ നല്ലത്‌. LDL ആകട്ടെ 100 മില്ലിഗ്രാമില്‍ താഴെയായിരിക്കണം. നടത്തം, വ്യായാമം, കൊഴുപ്പടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള ആഹാരനിയന്ത്രണം എന്നിവയാണ്‌ കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌.

വെളുത്തുള്ളിക്ക്‌ LDL കൊളസ്‌ട്രോള്‍ കുറയ്‌ക്കുവാനുള്ള കഴിവുണ്ട്‌. വെളുത്തുള്ളി രക്തം കട്ടപിടിക്കുന്നത്‌ തടഞ്ഞ്‌ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. രക്തസമ്മര്‍ദ്ദം തടുക്കുന്നു. നിത്യേന ഏതാനും വെളുത്തുള്ളി അല്ലികള്‍ ഭക്ഷിക്കുന്നത്‌ ഹൃദയാരോഗ്യത്തിന്‌ ഉത്തമമാണ്‌. വെളുത്തുള്ളി പച്ചയ്‌ക്ക്‌ കഴിക്കുന്നത്‌ നന്നല്ല. വെളുത്തുള്ളിയുടെ വീര്യത്താല്‍ ദഹനേന്ദ്രിയ ഭാഗങ്ങള്‍ക്ക്‌ തകരാറുണ്ടാകാം. പാട നീക്കിയ ചെറിയ അളവ്‌ പാലില്‍ സമം വെള്ളം ചേര്‍ത്ത്‌ അതില്‍ വെളുത്തുള്ളി വേവിച്ച്‌ കുടിക്കുക. ശരീരത്തിലുണ്ടാകുന്ന അപകടകാരികളായ ഫ്രീറാഡിക്കിളുകളെ നശിപ്പിക്കുന്ന ആന്റിഓക്‌സിഡന്റ്‌ പ്രവര്‍ത്തനവും വെളുത്തുള്ളിക്കുണ്ട്‌. കൂടാതെ കാന്‍സറിനെ പ്രതിരോധിക്കുന്നതായും അമിതഭാരനിയന്ത്രണത്തിന്‌ സഹായകമാണ്‌.