Breaking News

Trending right now:
Description
 
May 23, 2013

ശ്രീയുടെ ഹൃദയം മിടിക്കുന്നു; നിങ്ങളുടെ കരുണയ്‌ക്കായി

image പത്താം ക്ലാസില്‍ പ്രവേശിച്ച ശ്രീ ലക്ഷ്‌മിക്ക്‌ ഈ വര്‍ഷം എല്ലാ വിഷയത്തിനും A+ വാങ്ങണമെന്നാണ്‌ ആഗ്രഹം. പക്ഷേ ആ ആഗ്രഹം സാധിക്കണമെങ്കില്‍ അവള്‍ക്ക്‌ ഒരു ഹൃദയം വേണം. അവളുടെ സ്വപ്‌നങ്ങള്‍ക്കൊപ്പം സ്‌പന്ദിക്കുന്ന ഹൃദയം.

തൃശൂര്‍ ജില്ലയിലെ അവിനേശരി പഞ്ചയാത്തിലെ പാലയ്‌ക്കല്‍ മുരളിയുടെയും ശ്രീദേവിയുടെയും മകളാണ്‌ ശ്രീ ലക്ഷ്‌മി എന്ന പതിനാലുകാരി. ഇവരുടെ രണ്ട്‌ പെണ്‍മക്കളില്‍ മൂത്ത മകളാണ്‌ ശ്രീലക്ഷ്‌മി.
ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന്‌ അടിയന്തര ശസ്‌ത്രക്രീയ നടത്താനാണ്‌ അമൃത ഹോസ്‌പിറ്റല്‍ നിര്‍ദ്ദേശിച്ചത്‌. അതിനായി മാര്‍ച്ചില്‍ അടിയന്തര ശസ്‌ത്രക്രിയക്ക്‌ നിര്‍ദ്ദേശിച്ചതുമാണ്‌. എന്നാല്‍ നാലു ലക്ഷം രൂപ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന്‌ ശസ്‌ത്രക്രിയ മാറ്റി വയ്‌ക്കുകയായിരുന്നു.

തലച്ചായ്‌ക്കാന്‍ ഒരു കിടപ്പാടം പോലും ഇല്ലാത്ത മുരളി മകളുടെ ചികിത്സക്കായ ഭാരിച്ച കടവും വരുത്തി വച്ചത്‌. മകളുടെ ചികിത്സ നടത്താനായി പണം കണ്ടെത്താനാണ്‌ ദുബായില്‍ എത്തിയത്‌. ചുമട്ടു തൊഴില്‍ എടുത്ത്‌ കിട്ടുന്ന പണം നാട്ടില്‍ അയച്ചിട്ടും ചികിത്സ ചിലവിനുള്ള പണം സ്വരൂപിക്കാന്‍ സാധ്യമായിട്ടില്ല. അതിനിടയില്‍ ദുബായില്‍ ജോലി ചെയ്യുന്ന കമ്പനി രണ്ടു മാസമായി പണം നല്‍കാതെ വന്നതോടെ നിത്യച്ചെലവുകള്‍ പോലും ഈ കുടുംബത്തിന്‌ സാധ്യമല്ലാതെ വന്നിരിന്നു. മകളുടെ ഓപ്പറേഷന്‌ പിതാവ്‌ ബുധനാഴ്‌ച ഗള്‍ഫില്‍ നിന്ന്‌ മടങ്ങുകയും ചെയ്‌തിരുന്നു.

കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങളിലും ചില രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്‌ കുടുംബത്തെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുന്നു. ജൂണ്‍ പതിനഞ്ചിനാണ്‌ ഇപ്പോള്‍ ഓപ്പറേഷനുള്ള തിയതി നിശ്ചയിച്ചിരിക്കുന്നത്‌. 

പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ നിന്ന്‌ പണം അനുവദിക്കാന്‍ അപേക്ഷ നല്‌കിയിട്ടുണ്ടെന്ന്‌ പഞ്ചായത്ത്‌ മെമ്പര്‍ ജോണ്‍സണ്‍ പറഞ്ഞു. എന്നാല്‍ അടിയന്തരമായി ശസ്‌ത്രക്രീയ ഈ കുട്ടിക്ക്‌ ഇപ്പോള്‍ കൂടിയേ തീരുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്മനസുള്ള റൈറ്റ്‌ തിങ്കേഴ്‌സ്‌ എന്ന ഫെയ്‌സ്‌ ബുക്ക്‌ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ഈ കുട്ടിയുടെ ചികിത്സക്കായി പണം കണ്ടെത്താന്‍ നല്ലവരായ ഫെയ്‌സ്‌ സുഹൃത്തുക്കളുടെ സഹായം ഇവര്‍ തേടുന്നു. കുവൈറ്റ്‌, ദുബായ്‌ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നിന്ന്‌ സുമനസുകള്‍ സഹായ ഹസ്‌തം നീട്ടുന്നുണ്ട്‌.
ഗള്‍ഫില്‍ റഷീദ്‌ തണ്ടാശേരിയാണ്‌ കോര്‍ഡിനേറ്റര്‍

ഈ കുടുംബത്തെ സഹായിക്കാന്‍ താല്‌പര്യമുള്ളവര്‍  ശ്രീദേവി മുരളിയുടെ പേരിലുള്ള ധനലക്ഷ്‌മി ബാങ്കിന്റെ പാലക്കാട്‌ ബ്രാഞ്ചിലെ 0081 01 0000 04    എന്നബാങ്ക്‌ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാവുന്നതാണ്‌.

Account details

SREEDEVI MURALI
A/c number – 0081 01 0000 04 777
DHANALAKSHMI BANK
PALAKKAL BRANCH
TRICHUR DIST. , KERALA

Phone no(Sreedevi)  9495939028


ഇവരെ സഹായിക്കാന്‍ താല്‌പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പരില്‍ ബന്ധപ്പെടുക 

ജോണ്‍സണ്‍ അവിനേശരി പഞ്ചായത്ത്‌ മെമ്പര്‍    9495939028