Breaking News

Trending right now:
Description
 
May 23, 2013

സൂര്യ ഇന്ത്യ ഫെസ്റ്റിവല്‍ ജൂലൈ ഏഴിന്‌ സിഡ്‌നി ബഹായി സെന്ററില്‍

image കലാലയ അവതരിപ്പിക്കുന്ന സൂര്യ ഇന്ത്യ ഫെസ്റ്റിവല്‍ 2013 ജൂലൈ ഏഴിന്‌ സില്‍വര്‍ വാട്ടര്‍ ഡെര്‍ബി സ്‌ട്രീറ്റിലെ സിഡ്‌നി ബഹായി സെന്ററില്‍
(Sydney Baha'i Center, 107 Derby Street Silver Water,NSW 2128) വൈകുന്നേരം ആറിനാണ്‌ പരിപാടി. സൂര്യ കൃഷ്‌ണമൂര്‍ത്തി സംവിധാനം നിര്‍വഹിച്ച സൂര്യ ഫെസ്റ്റിവലില്‍ രമ വൈദ്യനാഥന്‍ ഭരതനാട്യവും സുനന്ദ നായര്‍ മോഹിനിയാട്ടവും റാണി ഖനം കഥക്കും പ്രഹ്‌ളാദ്‌ ആചാര്യ ഷാഡോ മാജിക്കും അവതരിപ്പിക്കും. സിഡ്‌നിയിലെ അയ്യപ്പ ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട്‌ സമാഹരണ പരിപാടിയാണിത്‌. ഗ്ലോബല്‍മലയാളമാണ്‌ (www.globalmalayalam.com) ഈ പരിപാടിയുടെ മീഡിയ പാര്‍ട്‌ണര്‍.

പരിപാടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
സുധീര്‍: ഡയറക്ടര്‍ സൂര്യ ഓസ്‌ട്രേലിയ
0409 600 117