Breaking News

Trending right now:
Description
 
May 23, 2013

ക്വാഡ്രിസൈക്കിളിന്‌ ഇനി നഗരങ്ങളില്‍ സര്‍വീസ്‌ നടത്താം

image നാലുചക്ര നവാഗത വാഹനമായ ക്വാഡ്രിസൈക്കിളിന്‌ നഗരങ്ങളില്‍ സര്‍വീസ്‌ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. മുച്ചക്ര വാഹനത്തേക്കാള്‍ സുരക്ഷിതം എന്നു കരുതുന്ന ക്വാഡ്രിസൈക്കിളിന്റെ ബോഡി പൂര്‍ണമായും അടഞ്ഞതും ബലമേറിയതുമാണ്‌. എന്നാല്‍ പരമാവധി വേഗവും എന്‍ജിന്‍ ശേഷിയും ചെറുകാറിനേക്കാള്‍ കുറവായിരിക്കും. ക്വാഡ്രിസൈക്കിളുകള്‍ക്ക്‌ അനുമതി നല്‍കുന്നതിന്റെ ഭാഗമായി കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ റോഡ്‌ സെക്രട്ടറി വിജയ്‌ ചിബ്ബറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇന്ത്യയില്‍ നിര്‍മിക്കുന്നതും രജിസ്റ്റര്‍ ചെയ്യുന്നതുമായ ക്വാഡ്രിസൈക്കിള്‍ പ്രത്യേക കാറ്റഗറിയില്‍പ്പെടുത്തും. മുച്ചക്ര വിഭാഗത്തിനായുള്ള വ്യവസ്ഥകളില്‍ ഭേദഗതി വരുത്തുകയോ യൂറോപ്യന്‍ യൂണിയന്‍ ക്വാഡ്രിസൈക്കിള്‍ നിയമമോ ഏതാണ്‌ കര്‍ശനം എന്നതു കണക്കാക്കിയായിരിക്കും ഭേദഗതി കൊണ്ടുവരുന്നത്‌. ക്വാഡ്രിസൈക്കിളുകളെ തിരിച്ചറിയുന്നതിനായി ക്യൂ എന്ന അടയാളം രേഖപ്പെടുത്തിയിരിക്കും. നഗരത്തിനുള്ളില്‍ സര്‍വീസ്‌ നടത്തുന്നതിന്‌ വാണിജ്യവാഹനം എന്ന അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ നല്‍കും. മുച്ചക്ര വാഹനങ്ങളുടെ ഘടനയില്‍ അടിസ്ഥാനപരമായ ഉയര്‍ച്ചയാണ്‌ ക്വാഡ്രിസൈക്കിളുകളിലൂടെ യാഥാര്‍ഥ്യമാകുന്നതെന്നു കേന്ദ്ര ഗതാഗത വകുപ്പ്‌ അറിയിച്ചു.