Breaking News

Trending right now:
Description
 
May 22, 2013

ഇരട്ട സഹോദരിമാര്‍ എവറസ്‌റ്റ്‌ കീഴടക്കി

image എവറസ്റ്റ്‌ കൊടുമുടി കീഴടക്കുന്ന ആദ്യ ഇരട്ടകള്‍ എന്ന റിക്കാര്‍ഡ്‌ ഇനി ഇന്ത്യന്‍ സഹോദരികള്‍ക്കു സ്വന്തം. ഡെറാഡൂണില്‍ നിന്നുള്ള 21-കാരികളായ താഷിയും നാന്‍സി മാലിക്കുമാണ്‌ ഈ അപൂര്‍വനേട്ടം കൈവരിച്ചത്‌. 8,848 മീറ്റര്‍ ഉയരമാണ്‌ ഇവര്‍ താണ്ടിയത്‌. സൗദി അറേബ്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും എവറസ്റ്റ്‌ കീഴടക്കുന്ന ആദ്യ വനിതകളെന്ന റിക്കാര്‍ഡ്‌ സ്വന്തമാക്കിയ പെണ്‍കുട്ടികളുടെ കൂടെയാണ്‌ ഇവര്‍ കൊടുമുടി കയറിയത്‌. എവറസ്റ്റില്‍ കയറാന്‍ ഏറ്റവും അനുയോജ്യമായ കാലാവസ്ഥയെന്ന്‌ അറിയിച്ച തിങ്കളാഴ്‌ച 146 പേരാണ്‌ കൊടുമുടി കയറിയത്‌. 94-ഓളം പേര്‍ ചൊവ്വാഴ്‌ച കയറ്റം പൂര്‍ത്തിയാക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇതോടെ മേയ്‌ പത്തു മുതല്‍ എവറസ്റ്റ്‌ കയറിയവരുടെ എണ്ണം 348 ആയെന്ന്‌ നേപ്പാള്‍ മന്ത്രാലയ വക്താവ്‌ തിലക്‌ പാണ്‌ഡെ പറഞ്ഞു.