Breaking News

Trending right now:
Description
 
May 22, 2013

ടിക്കറ്റ് എടുത്തത് ഡാകറിലേക്ക്; ചെന്നിറങ്ങിയത് 7000 മൈൽ അകലെ ധാക്കയിൽ

image ലോസാഞ്ചലസിൽ നിന്ന് സെനഗലിലെ ഡാക്കറിലേക്ക് പോകാൻ വിമാനത്തിൽ കയറിയ ദമ്പതികൾ ചെന്നിറങ്ങിയത് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ! ട്രിയെറ്റ് വോയും ഭാര്യ സാൻഡിയും ലോസാഞ്ചലസിൽ നിന്ന് ആദ്യം ടർക്കിയിലെ ഇസ്താംബൂളിലേക്കാണ്‌ പോയത്. അവിടെനിന്ന് ആഫ്രിക്കൻ രാജ്യമായ സെനഗലിലെ ഡാക്കറിലേക്കായിരുന്നു യാത്ര ഉദ്ദേശിച്ചിരുന്നത്. ഇസ്താംബൂളിൽ നാലുമണിക്കൂർ കാത്തിരുന്നശേഷമാണ്‌ അടുത്ത വിമാനത്തിൽ കയറിയത്. വിമാനത്തിൽ ധാക്ക എന്നു പറയുന്നതു കേട്ടപ്പോൾ പ്രാദേശിക ഭാഷയിൽ ഡാക്കറിനെ അങ്ങനെ വിളിക്കുന്നുവെന്നാണത്രേ അവർ കരുതിയത്. എന്നാൽ, വിമാനത്തിലെ മാപ്പിൽ യാത്രാ റുട്ട് കാണിച്ചപ്പോഴാണ്‌ തങ്ങൾ വേറേ ഭൂഖണ്ഡത്തിലേക്കാണ്‌പോകുന്നതെന്ന് അവർ മനസിലാക്കിയത്.

 


ധാക്കയിലെത്തി വഴക്കുണ്ടാക്കിയിട്ടൊന്നും ടർക്കിഷ് എയർലൈൻസുകാർ വഴങ്ങിയില്ല. അവർ ബുക്ക് ചെയ്തതിന്റെ കുഴപ്പമാണെന്ന് വിമാനക്കമ്പനി വാദിച്ചു. എന്നാൽ പിന്നീടാണ്‌ കാരണം മനസിലായത്. ഡാക്കറിനുള്ള കോഡ് ഡി.കെ.ആർ എന്നും ധാക്കയുടേത് ഡി.എ.സി എന്നുമായിരുന്നു. ഇത് വിമാനക്കമ്പനിക്ക് മാറിപ്പോയതായിരുന്നു.
ഒടുവിൽ ഒൻപതു മണിക്കൂറീനു ശേഷം അവർ ഇസ്താംബൂളിലേക്കു തിരിച്ചു പറന്നു. അവിടെനിന്നു ഡാക്കറിലേക്കും. ലഗേജ് വരാൻ പിന്നെയും രണ്ടു ദിവസമെടുത്തു.
 കേസ് കൊടുത്തെങ്കിലും വിമാനക്കമ്പനി വഴങ്ങിയിരുന്നില്ല. ഒടുവിൽ നാലുമാസത്തിനുശേഷം അവർ അല്പമൊന്നയഞ്ഞു-ഇരുവർക്കു ഒരു സൗജന്യടിക്കറ്റ് കൂടി നല്കിയിരിക്കുകയാണ്‌ കമ്പനി ഇപ്പോൾ.