Breaking News

Trending right now:
Description
 
May 22, 2013

പ്രസവത്തിന്‌ മൂന്നാഴ്‌ച മുമ്പുവരെ ഗര്‍ഭിണികള്‍ വിമാനത്തില്‍ സഞ്ചരിക്കുന്നത്‌ സുരക്ഷിതമെന്ന്‌ വിദഗ്‌ധര്‍

image മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ പ്രസവത്തിന്‌ മൂന്നാഴ്‌ച മുമ്പുവരെ വിമാനത്തില്‍ യാത്ര ചെയ്യുന്നത്‌ ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും പ്രത്യേകിച്ച്‌ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കില്ലെന്ന്‌ വിദഗ്‌ധര്‍. വിമാനത്താവളങ്ങളിലെ ഫുള്‍ബോഡി സ്‌കാനറിനെയും ഭയപ്പെടേണ്ട കാര്യമില്ല. എന്നാല്‍ 37 ആഴ്‌ചകള്‍ക്കു ശേഷം ഗര്‍ഭസ്ഥര്‍ വിമാനയാത്രകള്‍ നടത്തുന്നതു നന്നല്ല. 35000 അടിക്കു മുകളില്‍ യാത്ര ചെയ്യുമ്പോള്‍ പ്രസവവേദന അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന്‌ റോയല്‍ കോളജ്‌ ഓഫ്‌ ഒബ്‌സ്റ്റട്രീഷന്‍സ്‌ ആന്‍ഡ്‌ ഗൈനക്കോളജിസ്‌ററ്‌സ്‌ അഭിപ്രായപ്പെട്ടു. ആവശ്യമായ മുന്‍കരുതലുകളെടുത്താല്‍ ദീര്‍ഘയാത്രയില്‍ കാലുകള്‍ അനക്കാതിരിക്കുന്നതുമൂലം ഞരമ്പുകെട്ടുന്ന അവസ്ഥയായ ഡീപ്‌ വെയ്‌ന്‍ ത്രോബോസിസ്‌, വിമാനത്തിനുള്ളില്‍ പെട്ടെന്ന്‌ ഓക്‌സിജന്‍ കുറഞ്ഞു പോകുക തുടങ്ങിയ അവസ്ഥകളെയും നേരിടാന്‍ ഗര്‍ഭിണികള്‍ക്‌ുക ബുദ്ധിമുട്ടുണ്ടാകില്ല.

എന്നാല്‍, ഒന്നിലധികം കുട്ടികളെ ഗര്‍ഭം ധരിച്ചിരിക്കുന്നവര്‍ 32 ആഴ്‌ചകള്‍ക്കു ശേഷം വിമാനയാത്ര ഒഴിവാക്കുന്നതാണ്‌ നല്ലതെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ പല വിമാനക്കമ്പനികളും 36 ആഴ്‌ചയില്‍ കൂടുതല്‍ ഗര്‍ഭിണികളായവരെ യാത്ര ചെയ്യാന്‍ അനുവദിക്കാറില്ല. പല കമ്പനികളും കൃത്യമായ പ്രസവത്തീയതിയും മറ്റും രേഖപ്പെടുത്തിയ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ്‌ ആവശ്യപ്പെടാറുണ്ട്‌. 28 ആഴ്‌ചയിലെ പരിശോധനയ്‌ക്കു ശേഷമാണ്‌ റിപ്പോര്‍ട്ട്‌ നല്‌കേണ്ടത്‌.

അയണൈസിംഗ്‌ റേഡിയേഷന്‍ ഉപയോഗിക്കുന്ന ബോഡി സ്‌കാനറുകള്‍ ഗര്‍ഭിണികളില്‍ പ്രത്യേക ദോഷങ്ങളൊന്നുമുണ്ടാക്കില്ലെന്നാണ്‌ വിദഗ്‌ധരുടെ വിലയിരുത്തല്‍. ചെറിയ തോതില്‍ മാത്രമാണ്‌ റേഡിയേഷന്‍ എന്നതിനാലാണിത്‌. വളരെ ഗുരുതരമായ അനീമിയ, അടുത്ത കാലത്തുണ്ടായ രക്തസ്രാവം, വളരെ ഗുരുതരമായ ഹൃദ്‌ രോഗം, ശ്വാസകോശ രോഗങ്ങള്‍ എന്നിവയുളളവരും അടുത്തകാലത്ത്‌ അസ്ഥിക്ക്‌ പൊട്ടലുണ്ടായവരും യാത്രയില്‍ പ്രത്യേകം മുന്‍കരുതലെടുക്കണം.