Breaking News

Trending right now:
Description
 
May 22, 2013

ടി.വി ലൈവ്‌ ഷോയില്‍ സ്‌ത്രീയുടെ മാറിടത്തില്‍ നിന്ന്‌ മുലപ്പാല്‍ നേരിട്ട്‌ കുടിച്ച അവതാരകന്‍

image
മുലപ്പാല്‍ കുട്ടികള്‍ക്ക്‌ നല്‌കുന്നതിന്റെ ആവിശ്യകതയെക്കുറിച്ച്‌ ബോധവല്‍ക്കരിക്കാന്‍ നടത്തിയ ഡച്ച്‌ ടിവി ചാറ്റ്‌ ഷോയിലാണ്‌ സ്‌ത്രീയുടെ മാറിടത്തില്‍ നിന്ന്‌ നിന്ന്‌ നേരിട്ട്‌ മുലപ്പാല്‍ കുടിച്ച്‌ അവതാരകന്‍ ഷോയെ കിടിലനാക്കിയത്‌.
ശനിയാഴ്‌ച പ്രൈംടൈംമില്‍ അവതരിപ്പിച്ച ഷോയില്‍ ലാങ്ങ്‌സ്‌ ഡി ല്യൂഎന്ന പ്രശസ്‌ത അവതാരകനാണ്‌ ഇത്തരം കടുംകൈ ചെയ്‌തത്‌. കുട്ടികള്‍ക്ക്‌ നല്‌കാന്‍ ആവിശ്യത്തിന്‌ പാലില്ലാത്ത അമ്മമാര്‍ക്ക്‌ പാല്‍ നല്‌കാന്‍ തയാറുള്ള (മുലപാല്‍ എക്‌സ്‌ചേഞ്ചിങ്ങിനു തയാറുള്ള അമ്മമാരാണ്‌) പരിപാടിയില്‍ പങ്കെടുത്തത്‌.
മധ്യവയസ്‌ക്കനും സീരിയസ്‌ ലുക്കുമുള്ള അവതാരകന്‍ പാലിന്റെ യഥാര്‍ത്ഥ സോഴ്‌സില്‍ നിന്ന്‌ പാല്‍ കുടിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന്‌ പരിപാടിക്കിടയില്‍ തമാശയായി പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത സ്‌ത്രീ പാലിന്റെ യഥാര്‍ത്ഥ ടേസ്റ്റ്‌ അറിയാനായി കുപ്പിയില്‍ പാല്‍ നല്‌കാമെന്ന്‌ അവതാരകനെ ക്ഷണിക്കുകയും ചെയ്‌തു.
എന്നാല്‍ അവതാരകന്‍ അത്‌ നിരസിച്ചതിനു ശേഷം സ്‌ത്രീയുടെ സ്‌തനങ്ങളില്‍ നിന്ന്‌ നേരിട്ട്‌ പാല്‍ കുടിക്കുകയായിരുന്നു. നിങ്ങള്‍ കടിക്കില്ലെങ്കില്‍ പാല്‍ നേരിട്ട്‌ കുടിക്കുന്നതിനു വിരോധമില്ലെന്ന്‌ സ്‌ത്രീ പറഞ്ഞിരുന്നു.

പിന്നീട്‌ തന്റെ പ്രവൃത്തിയെ ന്യായികരിച്ച്‌ സ്‌ത്രീ തന്റെ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റ്‌ ഇടുകയും ചെയ്‌തു. നല്ലയൊരു കാര്യത്തിനായുള്ള ഒരു ചീത്ത പ്രവൃത്തി മാത്രമാണിതെന്നാണ്‌ അവരുടെ വാദം