Breaking News

Trending right now:
Description
 
May 21, 2013

വിന്‍ഡോസ്‌ എക്‌സ്‌പി തുടര്‍ന്ന്‌ ഉപയോഗിക്കാന്‍ വിന്‍ഡോസ്‌ 8-നേക്കാള്‍ മൂന്നിരട്ടി ചെലവ്‌

image ഇന്ത്യന്‍ കമ്പനികള്‍ വിന്‍ഡോസ്‌ എക്‌സ്‌പിയില്‍ തുടരുന്നതിനേക്കാള്‍ മെച്ചം അപ്‌ഗ്രേഡ്‌ ചെയ്യുന്നതാണെന്ന്‌ ഐഡിസി പഠനം
കൊച്ചി: ഗവേഷണസ്ഥാപനമായ ഐഡിസി നടത്തിയ പഠനമനുസരിച്ച്‌ ഇന്ത്യന്‍ കമ്പനികള്‍ വിന്‍ഡോസ്‌ 7-ലേയ്‌ക്കോ വിന്‍ഡോസ്‌ 8-ലേയ്‌ക്കോ മാറാതെ വിന്‍ഡോസ്‌ എക്‌സ്‌പിയില്‍തന്നെ തുടരാന്‍ മൂന്നിരട്ടി ചെലവ്‌ വരും. പുതിയ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിലേയ്‌ക്ക്‌ മാറുന്നതിന്‌ 95 അമേരിക്കന്‍ ഡോളര്‍ ചെലവു വരുമ്പോള്‍ എക്‌സ്‌പിയില്‍തന്നെ തുടരുന്നതിന്‌ ഒരു സീറ്റിന്‌ അല്ലെങ്കില്‍ യൂസറിന്‌ 300 അമേരിക്കന്‍ ഡോളര്‍ ചെലവ്‌ വരും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇരട്ടിയാകും ചെലവ്‌. ഏപ്രില്‍ 2014-നു ശേഷം വിന്‍ഡോസ്‌ എക്‌സ്‌പിയില്‍തന്നെ തുടരുന്നവര്‍ക്കാണ്‌ ഈ അധിക ചെലവ്‌ വരുന്നത്‌. സുരക്ഷയില്‍വരുന്ന കുറവുമൂലമുള്ള ചെലവുകളും ഡേറ്റ നഷ്ടപ്പെടാനുള്ള സാധ്യതകളും ഉത്‌പാദനക്ഷമതാനഷ്ടവും ഇതിനു പുറമേയാണ്‌.

നിലവിലുള്ള സാങ്കേതികവിദ്യയേക്കാള്‍ മൂന്നുതലമുറ പിന്നിലായതിനാല്‍ 2014 ഏപ്രില്‍ എട്ടുമുതല്‍ വിന്‍ഡോസ്‌ എക്‌സ്‌പിക്കുള്ള പിന്തുണ പിന്‍വലിക്കാനാണ്‌ മൈക്രോസോഫ്‌റ്റ്‌ ലക്ഷ്യമിടുന്നത്‌. അതുകൊണ്ടുതന്നെ പുതിയ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിലേയ്‌ക്ക്‌ മാറുകയും അതുവഴി മുന്നോട്ടുള്ള കാലത്ത്‌ ചെലവു കുറയ്‌ക്കുകയും വേണം. പുതിയ യൂസര്‍ അനുഭവത്തിനായി പുതിയ ഒഎസ്‌ പതിപ്പുകളിലേയ്‌ക്ക്‌ മാറണം. കൂടുതല്‍ ശക്തമായ ഇക്കോസിസ്‌റ്റം പുതിയ പതിപ്പുകളില്‍ ലഭ്യമാണ്‌. ക്ലയന്റ്‌ ഡിവൈസുകളുടെ മികച്ച മാനേജ്‌മെന്റ്‌ സാധ്യമാകുമെന്നതാണ്‌ മറ്റൊരു മെച്ചം. ഉയര്‍ന്ന സുരക്ഷയും ഡേറ്റ പ്രൊട്ടക്ഷനും പുതിയതായി വരുന്ന മൊബിലിറ്റി അഡോപ്‌ഷനുമായി ഒത്തുപോകുമെന്നതും ഭാവിയില്‍ ടച്ച്‌ ബേസ്‌ഡ്‌ ആപ്ലിക്കേഷനുകളുമായി ഒത്തുപോകുമെന്നതുമാണ്‌ പുതിയ ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങളുടെ ഗുണം.
നിലവിലുള്ള പിസികളില്‍ ഏതാണ്ട്‌ 50 മുതല്‍ 60 ശതമാനം വരെ വിന്‍ഡോസ്‌ എക്‌സ്‌പിയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അതുകൊണ്ടുതന്നെ ബിസിനസുകള്‍ പുതിയ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിലേയ്‌ക്ക്‌ മാറിയില്ലെങ്കില്‍ വരുന്ന സുരക്ഷാഭീഷണിയും നഷ്ടവും അധികമായിരുക്കുമെന്നും ഇത്‌ കമ്പനികളുടെ ബ്രാന്‍ഡ്‌ ഇമേജിനെത്തന്നെ ബാധിക്കുമെന്നും മൈക്രോസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ വിന്‍ഡോസ്‌ ബിസിനസ്‌ ഗ്രൂപ്പിലെ ഡയറക്ടര്‍ അമരീഷ്‌ ഗോയല്‍ ചൂണ്ടിക്കാട്ടി. പണം സൂക്ഷിക്കാന്‍ പണ ചെലവഴിക്കേണ്ടി വരും. പുതിയതും മെച്ചപ്പെട്ടതുമായ സാങ്കേതികവിദ്യയിലേയ്‌ക്ക്‌ മാറുന്നത്‌ കൂടുതല്‍ ലാഭം നേടിത്തരും, അതുവഴി കൂടുതല്‍ പണം ലാഭിക്കാനും കഴിയും - അദ്ദേഹം പറഞ്ഞു. 

ഭാരതി എയര്‍ടെല്‍ പോലെയുള്ള കമ്പനികള്‍ വിന്‍ഡോസ്‌ എക്‌സ്‌പിയില്‍നിന്ന്‌ വിന്‍ഡോസ്‌ 7-ലേയ്‌ക്ക്‌ മാറിയതുവഴി ഓരോ പിസിക്കും രണ്ടായിരം രൂപ വരെ ലാഭിക്കുന്നുണ്ട്‌.
പുതിയ സാങ്കേതികവിദ്യകള്‍ക്കുള്ള നിയന്ത്രണങ്ങള്‍
ബാങ്കിംഗ്‌ രംഗത്തെ നിയന്ത്രണങ്ങള്‍: റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ കര്‍ശനമായ നിര്‍ദ്ദേശാനുസരണം ഐടിഎഎ 2008-നു കീഴില്‍ സൈബര്‍സുരക്ഷാപിഴവുമൂലം ബാങ്കുകള്‍ക്കുണ്ടാകുന്ന നഷ്ടത്തിന്‌ ഉത്തരവാദിത്വം ഏറ്റെടുക്കണം എന്നതിനു പുറമെ കനത്ത പിഴയും നല്‌കേണ്ടിവരും. റിസ്‌ക്‌ കണ്ടില്ലെന്നു നടിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യാതിരിക്കുന്ന സ്ഥാപനങ്ങള്‍ അവരുടെ ഉപയോക്താക്കളോടും റഗുലേറ്ററി സ്ഥാപനങ്ങളോടും ഉത്തരം പറയേണ്ടി വരും.


വ്യവസായരംഗത്തെ മറ്റു നിയന്ത്രണങ്ങള്‍


ആഗോലത്തില്‍ വളര്‍ന്നു വരുന്ന കമ്പനികള്‍ക്ക്‌ ലോകമെങ്ങുനിന്നും മത്സരം നേരിടേണ്ടിവരും. ഐഎസ്‌ഒ/ഐഇസി 27002:2005 എന്നിങ്ങനെയുള്ള വ്യവസായരംഗത്തെ മാനദണ്ഡങ്ങള്‍ക്ക്‌ അനുസൃതമായി നിലനില്‍ക്കുന്നതിന്‌ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ ആവശ്യമാണ്‌. അതുകൊണ്ടുതന്നെ സുരക്ഷാവീഴ്‌ചകള്‍ ഒഴിവാക്കാനും പ്രധാന ബിസിനസ്‌, ഐടി അസറ്റുകള്‍ സംരക്ഷിക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകും. 

വിന്‍ഡോസ്‌ എക്‌സ്‌പിയില്‍നിന്ന്‌ മാറാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ പ്രധാനമായും നാല്‌ വിഭാഗങ്ങളില്‍ ഉള്‍പ്പെടും. 

1. നിലവില്‍ വിന്‍ഡോസ്‌ 7 അല്ലെങ്കില്‍ വിന്‍ഡോസ്‌ 8-ല്‍ പ്രവര്‍ത്തിക്കുന്നവ ഈ വിഭാഗത്തിലുള്ള പിസി ഉപയോക്താക്കള്‍ വിന്‍ഡോസ്‌ 7 അല്ലെങ്കില്‍ വിന്‍ഡോസ്‌ 8-ന്‌ അനുഗുണമായ ആപ്ലിക്കേഷനുകളും ഡിവൈസുകളുമാണ്‌ ഉപയോഗിക്കുന്നതെന്ന്‌ ഉറപ്പുവരുത്തണം. അതുവഴി വിന്‍ഡോസ്‌ 7 അല്ലെങ്കില്‍ വിന്‍ഡോസ്‌ 8-ന്റെ മികച്ച ഗുണമേന്മകള്‍ ഉപയോഗിക്കാനാകൂ.
2. വിന്‍ഡോസ്‌ 7 ഉള്ള കംപ്യൂട്ടറുകളില്‍നിന്ന്‌ ഡൗണ്‍ഗ്രഡ്‌ ചെയ്‌ത്‌ വിന്‍ഡോസ്‌ എക്‌സ്‌പി ഉപയോഗിക്കുന്നവര്‍ അവരുടെ മെഷീനുകള്‍ വിന്‍ഡോസ്‌ 7 അ്‌ല്ലെങ്കില്‍ വിന്‍ഡോസ്‌ 8 ഹാര്‍ഡ്‌ വെയര്‍ സപ്പോര്‍ട്ട്‌ ചെയ്യുമെങ്കില്‍ വിശദമായ മൈഗ്രേഷന്‍ പ്ലാന്‍ പരിഗണിക്കണം.
3. വിന്‍ഡോസ്‌ 7 അല്ലെങ്കില്‍ വിന്‍ഡോസ്‌ 8 പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഹാര്‍ഡ്‌ വെയര്‍ ഉള്ള പിസികള്‍ ഉപയോഗിക്കുന്നവര്‍ ഹാര്‍ഡ്‌ വെയര്‍ ഉയര്‍ത്തുകയോ പുതിയ പിസികള്‍ വാങ്ങുകയോ വേണം.
4. പുതിയതായി മാറാനിരിക്കുന്ന പിസികളുള്ളവര്‍ പുതിയ പിസികള്‍ ബജറ്റ്‌ നിശ്ചയിച്ചതനുസരിച്ച്‌ വാങ്ങണം.