Breaking News

Trending right now:
Description
 
Oct 06, 2012

ബജാജ്‌ ഡിസ്‌കവര്‍ ലോകത്തിലേറ്റവും വില്‌പനയുള്ള ബൈക്ക്‌

image മുംബൈ: സെപ്‌റ്റംബറിലെ കണക്കനുസരിച്ച്‌ ബജാജ്‌ ഡിസ്‌കവര്‍ ഹീറോ സ്‌പ്ലെന്‍ഡറിനെ മറികടന്നു ലോകത്തിലേറ്റവും വില്‌പനയുള്ള ബൈക്ക്‌ എന്ന ബഹുമതി നേടി. 1,22,986 ബൈക്കുകളുടെ വില്‌പനയിലൂടെയാണു ബജാജ്‌ ഈ റിക്കാര്‍ഡ്‌ കരസ്ഥമാക്കിയതെന്നു കമ്പനി അവകാശപ്പെടുന്നു. ആദായകരവും സുഖപ്രദവുമായ രീതിയില്‍ സ്‌പോര്‍ട്‌സ്‌ ബൈക്കുകളുടെ സ്റ്റൈലും പ്രകടന മികവും കോര്‍ത്തിണക്കുന്ന ഡിസ്‌കവര്‍ ഒത്തുതീര്‍പ്പുകളെ മറികടന്നതായി ബജാജ്‌ ഓട്ടോ മോട്ടോര്‍സൈക്കിള്‍ വിഭാഗം വക്‌താവ്‌ കെ. ശ്രീനിവാസ്‌ പറഞ്ഞു. ഡിസ്‌കവര്‍ 125 എസ്‌ടി കഴിഞ്ഞമാസം 35,000 യൂണിറ്റുകള്‍ വിറ്റു.