Breaking News

Trending right now:
Description
 
May 21, 2013

20 സെക്കന്‍ഡിനുള്ളില്‍ ഇനി മൊബൈല്‍ ഫോണ്‍ ചാര്‍ജ്‌ ചെയ്യാം

image ഇരുപതു സെക്കന്‍ഡിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ്‌ ചെയ്യാന്‍ കഴിയുന്ന സൂപ്പര്‍ കപ്പാസിറ്റര്‍ ഉപകരണം ഇന്ത്യക്കാരിയായ പെണ്‍കുട്ടി കണ്ടുപിടിച്ചു. കാലിഫോര്‍ണിയയിലെ സറാടോഗയില്‍ നിന്നുള്ള 18 കാരി ഇഷ ഖാരെ ഈ കണ്ടുപിടിത്തത്തിലൂടെ ഇന്റല്‍ ഫൗണ്ടേഷന്റെ യംഗ്‌ സയന്റിസ്റ്റ്‌ ബഹുമതി നേടി. 50,000 ഡോളറാണ്‌ അവാര്‍ഡ്‌ തുകയായി ലഭിച്ചത്‌. മൊബൈല്‍ ഫോണിന്റെ ബാറ്ററിക്കുള്ളില്‍ ചേര്‍ക്കാവുന്ന വളരെ ചെറിയ ഉപകരണമാണിത്‌. ചെറിയ പരിമിതിക്കുള്ളില്‍ ഏറെനേരം വൈദ്യുതി സൂക്ഷിച്ചുവയ്‌ക്കാനും കഴിയും. ഇഷയുടെ കണ്ടുപിടിത്തം ഗൂഗിളും കാര്യമായി എടുത്തുകഴിഞ്ഞു. ലിഥിയം അയോണ്‍ ബാറ്ററികള്‍ ആയിരം തവണ മാത്രം ചാര്‍ജു ചെയ്യാന്‍്‌കഴിയുമ്പോള്‍ താന്‍ കണ്ടുപിടിച്ച ഉപകരണത്തിന്‌ 10,000 തവണ ചാര്‍ജ്‌, റീചാര്‍ജ്‌്‌ പൂര്‍ത്തിയാക്കാനാകുമെന്ന്‌ ഇഷ അവകാശപ്പെടുന്നു. തന്റെ സെല്‍ഫോണ്‍ പലതവണ ചാര്‍ജ്‌ ചെയ്യേണ്ടിവന്നപ്പോഴാണ്‌ വൈദ്യുതി ഏറെനേരം സൂക്ഷിക്കാന്‍ കഴിയുന്ന ഉപകരണത്തെപ്പറ്റി ചിന്തിച്ചത്‌. ആദ്യം എല്‍ഇഡി ലൈറ്റില്‍ പരീക്ഷിച്ചു. തുടര്‍ന്ന്‌ മൊബൈല്‍ ഫോണില്‍ പരീക്ഷിച്ചപ്പോള്‍ വളരെ മികച്ച പ്രതികരണമായിരുന്നു- ഇഷ പറഞ്ഞു.