Breaking News

Trending right now:
Description
 
May 21, 2013

നേത്ര ചികിത്സാരംഗത്തു മലയാളി ഡോക്ടര്‍ക്കു മെഡിക്കല്‍ ഓസ്‌കര്‍

image നേത്ര ചികിത്സാരംഗത്തു മലയാളി ഡോക്ടര്‍ക്കു മെഡിക്കല്‍ ഓസ്‌കര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന അന്താരാഷ്ട്ര പുരസ്‌കാരം. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ നേത്രവിഭാഗം അസിസ്റ്റന്റ്‌ പ്രഫസര്‍ ഡോ. എസ്‌. സിനുമോള്‍ക്കാണ്‌ തിമിര ശസ്‌ത്രക്രിയാ വിഭാഗത്തില്‍ രാജ്യാന്തര പുരസ്‌കാരം ലഭിച്ചത്‌. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന അമേരിക്കന്‍ സൊസൈറ്റി ഓഫ്‌ കാറ്ററാക്ട്‌ ആന്‍ഡ്‌ റിഫ്രാക്ടീവ്‌ സര്‍ജറിയുടെ അന്താരാഷ്ട്ര വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന സയന്റിഫിക്‌ വീഡിയോ ഫിലിം അവാര്‍ഡ്‌ മത്സരത്തിലാണ്‌ ഡോ. സിനുമോള്‍ പുരസ്‌കാര ജേതാവായത്‌. കേരളത്തില്‍നിന്ന്‌ ആദ്യമായാണ്‌ ഒരു ഡോക്ടര്‍ ഈ രാജ്യാന്തര കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്‌. ഇത്തവണ ഇന്ത്യയില്‍നിന്ന്‌ അഞ്ചു ഡോക്ടര്‍മാര്‍ പങ്കെടുത്തു. ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്നായി 180 മെഡിക്കല്‍ എന്‍ട്രികളാണ്‌ മത്സരത്തിനുണ്ടായിരുന്നത്‌. തിമിര ശസ്‌ത്രക്രിയ ചെയ്യുമ്പോള്‍ കൃഷ്‌ണമണിക്കു മുകളില്‍ ലെന്‍സ്‌ അടങ്ങുന്ന പാടയ്‌ക്കു തകരാര്‍ സംഭവിച്ചവര്‍ക്കു പിന്നീട്‌ വീണ്ടും ശസ്‌ത്രക്രിയ (സ്‌ക്‌ളിറല്‍ ഫിക്‌സേഷന്‍) നടത്തി ലെന്‍സ്‌ വച്ചുപിടിപ്പിക്കാറുണ്ട്‌. ബുദ്ധിമുട്ടേറിയ ഈ ശസ്‌ത്രക്രിയയ്‌ക്കു സാമ്പത്തികച്ചെലവ്‌ കൂടുതലാണ്‌. ഈ ശസ്‌ത്രക്രിയയ്‌ക്കു വളരെ ലളിതവും സാമ്പത്തിക ചെലവ്‌ കുറഞ്ഞതുമായ രീതി വികസിപ്പിച്ചെടുത്ത്‌ അവതരിപ്പിച്ചതിനാണ്‌ അവാര്‍ഡ്‌.