Breaking News

Trending right now:
Description
 
May 20, 2013

ബല്‍റാമിനെ വെട്ടി ഡീനിനെ യൂത്ത്‌പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയാക്കി

ബല്‍റാം അമര്‍ഷത്തില്‍
image

യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ പരിഗണിച്ചിരുന്ന ഹരിത എംഎല്‍എയെ പി ടി തോമസ്‌ എം പി വെട്ടി.

പി.ടിയുടെ വിശ്വസ്‌തനായ ഡീന്‍ കുര്യാക്കോസിനാണ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കാന്‍ നറുക്ക്‌ വീണിരിക്കുന്നത്‌. അവസാന നിമിഷമാണ്‌ ബല്‍റാമിനെ മാറ്റി ഡീനിനെ എ ഗ്രൂപ്പ്‌ സ്ഥാനാര്‍ത്ഥിയാക്കുവാന്‍ തീരുമാനിച്ചത്‌. ഐ ഗ്രൂപ്പ്‌ സ്ഥാനാര്‍ത്ഥി സി ആര്‍ മഹേഷാണ്‌.
തന്നെ മാറ്റിയതിനെതിരെ അമര്‍ഷം പുകയുന്ന കത്താണ്‌ ബല്‍റാം ഇന്ന്‌ അനുയായികള്‍ക്ക്‌ നല്‌കിയത്‌. ഇതുവരെ കേള്‍ക്കാത്ത ഫോര്‍മുലയാണ്‌്‌ എംഎല്‍എയായ താന്‍ മാറിനില്‌കണമെന്നത്‌. നാളെ ഇങ്ങനെ ഒരു തീരുമാനത്തിന്‌ സാധ്യതയില്ലെന്നും ബല്‍റാം കത്തില്‍ പറയുന്നു. തന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണെന്ന്‌ ബല്‍റാം കത്തില്‍ വ്യക്തമാക്കുന്നു.
ബല്‍റാമിന്റെ ചില തുറന്ന നിലപാടുകള്‍ പലരെയും ചൊടുപ്പിച്ചിരുന്നു. ഇതിനെതിരെയുള്ള നേതൃത്വത്തിന്റെ താക്കീതാണ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിലൂടെ വ്യക്തമാക്കുന്നത്‌.

കടുത്ത സമര്‍ദ്ദത്തിന്റെ ഒടുവിലാണ്‌ ബല്‍റാം ഇത്തരം ഒരു നീക്കത്തിന്‌ സമ്മതിച്ചതു തന്നെ. മുതിര്‍ന്ന നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ്‌ താന്‍ മത്സരത്തില്‍ നിന്ന്‌ പിന്മാറുന്നതെന്ന്‌ ബല്‍റാം ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റില്‍ പറഞ്ഞിരുന്നു

കോണ്‍ഗ്രസ്‌ ഗ്രൂപ്പ്‌ കളി രാഷ്ട്രീയ തീരുമാനത്തെ സ്വാധീനിക്കുന്നതില്‍ അമര്‍ഷം ഈ കത്തിലും ഫെയ്‌സ്‌ബുക്കിലും വ്യക്തമാക്കുന്നുണ്ട്‌ ബല്‍റാം.