Breaking News

Trending right now:
Description
 
May 20, 2013

ആര്‍ച്ച് ബിഷപ്പ് ഭരണികുളങ്ങരയുടെ മെത്രാഭിഷേകത്തിന്റെ ഒന്നാം വാര്‍ഷികം ന്യൂജേഴ്സിയില്‍

മാത്യു മൂലേച്ചേരില്‍
image


ന്യൂയോര്‍ക്ക്: ഫരീദബാദ് (ഡല്‍ഹി) ആര്‍ച്ച് ബിഷപ്പ് മാര്‍ കുറിയാക്കോസ് ഭരണികുളങ്ങരയുടെ മെത്രാഭിഷേകത്തിന്റെ ഒന്നാം വാര്‍ഷികം ന്യൂജേഴ്സിയിലുംന്യൂയോര്‍ക്കിലും സുഹൃത്തുക്കള്‍ ആഘോഷിച്ചു. സൗത്ത് ജേഴ്സിയിലെ ജോസ് കുറ്റിക്കാട്ടിന്റെ വസതിയില്‍ നടന്ന ആഘോഷത്തില്‍ മാര്‍ ഭരണികുളങ്ങര കേക്ക് മുറിച്ചു.

ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫും ആയ ജോര്‍ജ്ജ് കള്ളിവയലില്‍ ആശംസ നേര്‍ന്നു. തുടര്‍ന്നു നടന്ന പ്രാര്‍ഥനക്കുംഅത്താഴ വിരുന്നിനും ഇന്‍ഡ്യന്‍ കാത്തലിക്ക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജോസ് കാനാട്ട്മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഇടയോടിഇംഫാല്‍ അതിരൂപതാ ചാന്‍സലര്‍ ഫാ. ടോമിഫാ. ജോസ് മഞ്ഞക്കുന്നേല്‍, ഫാ. അഗസ്റ്റിന്‍,തോമസ് കൂവള്ളൂര്‍, ജോസ് തോട്ടുങ്കല്‍, ആഷിഷ് കുറ്റിക്കാട്ട്മേരി ജോസഫ്ആഷാ കുറ്റിക്കാട്ട്ജോര്‍ജ്ജ് വടപറമ്പില്‍,വിന്‍സന്റ് കുമ്പക്കല്‍, എം.ഡി. ഏബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


ഫോട്ടോയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുറിയാക്കോസ് ഭരണികുളങ്ങരജോര്‍ജ്ജ് കള്ളിവയലില്‍, ജോസ് കുറ്റിക്കാട്ട്ഡോ. ജോസ് കാനാട്ട്ജോര്‍ജ്ജ് ഇടയോടിഫാ. ടോമിഫാ. ജോസ് മഞ്ഞക്കുന്നേല്‍, ഫാ. അഗസ്റ്റിന്‍, തോമസ് കൂവള്ളൂര്‍, ജോസ് തോടുങ്കല്‍,ആഷിഷ് കുറ്റിക്കാട്ട്മേരി ജോസഫ്ആഷാ കുറ്റിക്കാട്ട്ജോര്‍ജ്ജ് വടാപറമ്പില്‍, വിന്‍സന്റ് കുമ്പയ്ക്കല്‍, എം.ഡി ഏബ്രഹാം തുടങ്ങിയവരെ കാണാം.