Breaking News

Trending right now:
Description
 
May 20, 2013

ഡോ. കെ. ജയകുമാറിന് സ്വീകരണം നല്‍കി

മാത്യു മൂലേച്ചേരില്‍
image


ന്യൂറോഷല്‍ : മുന്‍ ചീഫ് സെക്രട്ടറിയും മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായ ഡോ. കെ. ജയകുമാറിനെ വെസ്റ്റ് ചെസ്റ്റെര്‍ മലയാളി അസോസിയേഷന്‍ ആദരിച്ചു. തന്റെ പ്രീയ സുഹൃത്തും സഹപാഠിയുമായ പി.വി. തോമസ്സിന്റെ വസതിയില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോയി ഇട്ടന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മലയാളം സര്‍വ്വകലാശാലയെക്കുറിച്ചറിയുന്നതിനും അദ്ദേഹത്തെ അനുമോദിക്കുന്നതിനുമായി ധാരാളം ആളുകള്‍ എത്തിയിരുന്നു.

മലയാളം സര്‍വ്വകലാശാല തുടങ്ങുന്നതില്‍ കൂടി നമ്മുടെ മലയാള പൈതൃകം നശിച്ചുപോകാതെ ഉയര്‍ത്തിക്കൊണ്ടുവരുവാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ആദരണീയമാണെന്ന് അദ്ദേഹത്തെ അനുമോദിച്ചുകൊണ്ട് തന്റെ ആമുഖ പ്രസംഗത്തില്‍ ജോയി ഇട്ടന്‍ പറഞ്ഞു. തുടര്‍ന്ന് മലയാളം സര്‍വ്വകലാശാലയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയും അദ്ദേഹം തന്റെ നന്ദി പ്രസംഗത്തില്‍ മലയാളം സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനത്തെപ്പറ്റി വിവരിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടിപറയുകയുമുണ്ടായി.

വെറുതെ മലയാളം പഠിക്കുവാന്‍ മാത്രമായിട്ടുള്ള ഒരു സര്‍വ്വകലാശാലയായി ഇതിനെ കാണരുതെന്നുംഇവിടെ തുടങ്ങുന്ന എല്ലാ പാഠ്യപദ്ധതി തൊഴിലധിഷ്ഠിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കേരളത്തിലിപ്പോള്‍ നിലവിലില്ലാത്ത പല കോഴ്സുകളുകളേയും കോര്‍ഡിനേറ്റ് ചെയ്തുകൊണ്ടുള്ള ഒരു സര്‍വ്വകലാശാലയാണ് അദ്ദേഹത്തിന്റെ ഭാവനയില്‍ ഉള്ളതെന്നും ഇതില്‍ പ്രവാസികള്‍ക്കും പ്രയോജനപ്രദമായ വിധത്തില്‍ ഓണ്‍ലൈന്‍ കോഴ്സുകളും ആരംഭിക്കുന്നതായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നാട്ടിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പൊതുവെ അഹന്ത വെച്ചുപുലര്‍ത്തുന്നവരാണ്ഒരിക്കല്‍ ഐ.എ.എസ് ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ അവരുടെ ധാരണ ജനങ്ങളെ ഭരിക്കുകയെന്നത് മാത്രമാണ്. എന്നാല്‍ ശരിക്കും അവര്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും ജനങ്ങള്‍ക്കും നാടിനും ആവശ്യകരമായ ഉപകാരപ്രവര്‍ത്തനങ്ങള്‍ ചെയ്യുകയുമാണ് വേണ്ടത്. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എപ്രകാരമായിരിക്കണമെന്ന് ഡോ. കെ. ജയകുമാറിനെക്കണ്ട് മറ്റുള്ളവര്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്ന് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനുവേണ്ടി ഒരു ഉപഹാരം നല്കി ആദരിച്ചുകൊണ്ട് ഫൊക്കാന ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് പറഞ്ഞു.

സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ കുരൂര്‍ രാജന്‍, ജോയിന്റ് സെക്രട്ടറി വര്‍ഗീസ് തൈക്കൂട്ടംതോമസ് കോശി,കൊച്ചുമ്മന്‍ ടി. ജേക്കബ്എം.വി ചാക്കോഗോവിന്ദന്‍ ജനാര്‍ദ്ദനന്‍, ഗ്രിഗറി വര്‍ഗീസ്ഫിലിപ്പ് ജോര്‍ജ്ജ്ജോണ്‍ കെ. മാത്യു,രത്നമ്മ രാജന്‍, ഡോ. എ.കെ.ബി. പിള്ളതോമസ് കൂവള്ളൂര്‍, ജോര്‍ജ്ജ് പടിയേടത്ത്പി.വി. തോമസ്ഡോ. രാജു ഏബ്രഹാംപ്രകാശ് കോശിസൈമണ്‍ എന്‍. ജെമാത്യു മൂലേച്ചേരില്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. വൈസ് പ്രസിഡന്റ് രാജന്‍ ടി. ജേക്കബിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.