Breaking News

Trending right now:
Description
 
May 20, 2013

സാഹിത്യ സല്ലാപത്തില്‍ : ബിനോയ് ചെരിപുറം ശനിയാഴ്ച, ജെ.വി വിളനിലം ഞായറാഴ്ച്ച

Mathew Moolacheril
image

അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ ബിനോയി ചെരിപുറം ഈ ശനിയാഴ്ച സാഹിത്യ സല്ലാപത്തില്‍ പങ്കെടുക്കുന്നു; ഞായറാഴ്ച ഡോ: ജെ. വി. വിളനിലം.

ന്യൂയോര്‍ക്ക്: കഴിഞ്ഞ രണ്ടു ഞായറാഴ്ചകളില്‍ (05/05/2013 & 05/12/2013) നടന്ന  അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ ടെലിഫോണ്‍ സംഭാഷണ  കൂട്ടായ്മയായ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെ ചര്‍ച്ചാവിഷയംമലയാള സര്‍വ്വകലാശാല’ എന്നതായിരിന്നു. മലയാള സര്‍വ്വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറും അറിയപ്പെടുന്ന കവിയുംസിനിമാഗാന രചയിതാവുംതിരക്കഥാകൃത്തുംസിനിമാ നിര്‍മ്മാതാവുംനടനുംചിത്രകാരനുംചരിത്രകാരനും,പരിഭാഷകനുംഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ഡോ: ജയകുമാര്‍ ആണ് പ്രബന്ധം അവതരിപ്പിച്ചത്. 1978-ലെ കേരള കേഡര്‍ ഐ. എ. എസ്. സംഘാംഗമായ അദ്ദേഹം അസി. കളക്ടര്‍, കോഴിക്കോട് ജില്ലാകളക്ടര്‍, കേരളത്തിലും കേന്ദ്രത്തിലും വിനോദ സഞ്ചാര വകുപ്പ് മേലുദ്യോഗസ്ഥന്‍, ഡി. പി. ഐ.കേരള കാര്‍ഷിക വിഭവ കമ്മീഷണര്‍, കേരള ചീഫ്‌ സെക്രട്ടറി എന്നീ നിലകളില്‍ തന്‍റെ കഴിവ് തെളിയിച്ചതിനു ശേഷമാണ് മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. മലയാള സര്‍വ്വകലാശാലയെ ഒരു വെള്ളാനയാക്കാന്‍ അനുവദിക്കുകയില്ലെന്നു  ഡോ: ജയകുമാര്‍ തദവസരത്തില്‍ പ്രസ്താവിച്ചു.

ശ്രീ. ചെറിയാന്‍ കെ. ചെറിയാന്‍, മനോഹര്‍ തോമസ്‌സി. എം. സി.ഡോ. എന്‍. പി. ഷീലത്രേസ്യാമ്മ നാടാവള്ളില്‍ (കൊച്ചേച്ചി)എ. സി. ജോര്‍ജ്ജ്അബ്ദുല്‍ പുന്നയൂര്‍ക്കുളംരാജു തോമസ്‌ജയിന്‍ ജോസഫ്‌ഫിലിപ്പ് ചെറിയാന്‍, എബ്രഹാം ജോണ്‍,  വര്‍ഗീസ് കെ. എബ്രഹാം (ഡെന്‍വര്‍ ) സുനില്‍ മാത്യു വല്ലാത്തറഅഡ്വ. പ്രവീണ്‍ പോള്‍, പി. വി. ചെറിയാന്‍ മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. സി. ആന്‍ഡ്രൂസ്പി. പി. ചെറിയാന്‍, ജയിന്‍ മുണ്ടയ്ക്കല്‍, റജീസ്‌ നെടുങ്ങാടപ്പള്ളില്‍, മാത്യു മൂലേച്ചേരില്‍  എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തു. കേരളത്തില്‍ നിന്നും യുവ കവി ടിജോമോന്‍ ഇല്ലിക്കല്‍ പ്രത്യേക ക്ഷണിതാവായി ചര്‍ച്ചകളില്‍ പങ്കെടുത്തു.

ഈ ശനിയാഴ്ച (05/18/2013) അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ ബിനോയി ചെരിപുറം കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ (രജ്ഞിനി ഹരിദാസില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് )കേരളത്തില്‍ നിന്നും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നു.

ഞായറാഴ്ചയിലെ(05/19/2013)  ചര്‍ച്ചാ വിഷയം ബഹുജനമാധ്യമ സംപ്രേക്ഷണവും സാമ്പത്തിക വികസനവും / Mass Communication and Economic Development’ എന്നതായിരിക്കും. ദീര്‍ഘനാള്‍ അമേരിക്കയില്‍ ജോലിചെയ്തതിനു ശേഷം  കേരള സര്‍വ്വകലാശാല ജേര്‍ണലിസം വകുപ്പില്‍ അദ്ധ്യാപകനായും തുടര്‍ന്ന് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയും സേവനം അനുഷ്ഠിച്ച ഡോ: ജെ. വി. വിളനിലം ആയിരിക്കും പ്രബന്ധം അവതരിപ്പിക്കുന്നത്.

ഈ വിഷയങ്ങളേക്കുറിച്ചു കൂടുതല്‍ അറിയുവാന്‍ താത്പര്യമുള്ള എല്ലാ മലയാളികളെയുംമലയാളത്തെ സ്നേഹിക്കുന്ന എല്ലാവരെയും പ്രസ്തുത ചര്ച്ചയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

മലയാള സാഹിത്യ സല്ലാപത്തിന് എല്ലാ ഞായറാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ ഒന്‍പതു വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....

1-862-902-0100 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും.jain@mundackal.com , gracepub@yahoo.com  എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: മാത്യു മൂലേച്ചേരില്‍ 914-654-2914 / ആന്‍ഡ്റൂസ് സി: 845-429-1097 / ജയിന്‍ മുണ്ടയ്ക്കല്‍: 813-655-5706 / റജീസ്‌ നെടുങ്ങാടപ്പള്ളി 516-430-8136 / പി. പി. ചെറിയാന്‍: 214-450-4107

Join us on Facebook https://www.facebook.com/groups/142270399269590/