Breaking News

Trending right now:
Description
 
May 20, 2013

ചിരി ശീലമാക്കിയാല്‍ ആരോഗ്യം ഓകെ

image ചിരിക്കുന്ന കാര്യത്തില്‍ പിശുക്കു കാണിക്കരുത്‌. ഉള്ളുതുറന്ന്‌ ചിരിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാരാണ്‌. പൊട്ടിച്ചിരിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കരുത്‌. ചിരി ആയൂസ്‌ കൂട്ടുമെന്ന്‌ പഴമക്കാര്‍ പറയുന്നുണ്ട്‌. ഇപ്പോഴുള്ളവരും ഇത്‌ ശരിവയ്‌ക്കുന്നു. ഉള്ളുതുറന്നുള്ള ചിരി വൈകാരികതലങ്ങളില്‍ ഏറെ മാറ്റമുണ്ടാകാന്‍ സഹായിക്കുന്ന എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുമെന്നാണ്‌ ശാസ്‌ത്രം പറയുന്നത്‌. അല്ലെങ്കില്‍തന്നെ പൊട്ടിച്ചിരിക്കുമ്പോള്‍ ശരീരത്തിനും മനസിനും സ്വസ്ഥതയുണ്ടാകുന്നുവെന്ന കാര്യം നമുക്ക്‌ അനുഭവമുള്ള കാര്യമാണല്ലോ. ഇനി മടിക്കാതെ ചിരി ശീലമാക്കിയെടുത്താല്‍ ആരോഗ്യം ഓകെ.