Breaking News

Trending right now:
Description
 
May 20, 2013

എന്റെ അമ്മ പ്രണയിച്ചത്‌ മുസ്ലീം മതത്തിന്റെ ആശയങ്ങളെ: കമലാസുരയ്യയുടെ മകന്‍ എംഡി നാലപ്പാട്‌

image പ്രണയത്തെ മതമായി കല്‌പിച്ചിരുന്ന മാധവിക്കുട്ടി വ്യക്തികളെ മാത്രമല്ല ഉന്നത ചിന്തകളെയും പ്രണയിച്ചിരുന്നു. മുസ്ലിം മതത്തിനോടു തോന്നിയ ആശയപരമായ താല്‌പര്യമാണ്‌ മാധവിക്കുട്ടിയെ മതം മാറുവാന്‍ പ്രേരിപ്പിച്ചതെന്ന്‌ മകന്‍ എംഡി നാലപ്പാട്‌. 1970കളിലാണ്‌ മാധവിക്കുട്ടി ഖുറാന്‍ വായിക്കുവാന്‍ തുടങ്ങിയതെന്നും അന്നു മുതല്‍ മുസ്ലീം മതത്തെ കൂടുതല്‍ അടുത്തറിയുവാന്‍ ശ്രമം നടത്തിയിരുന്നു. പഠനത്തിലൂടെയും ധ്യാനത്തിലൂടെയുമാണ്‌ അവര്‍ ഇസ്ലാമുമായി ആത്മ ബന്ധം സ്ഥാപിച്ചതെന്ന്‌ എംഡി നാലപ്പാട്‌.

മുസ്ലീം ചിന്തകരുമായുള്ള സൗഹൃദം ഇസ്ലാം ആശയങ്ങളെ കൂടുതല്‍ രൂഢമൂലമാക്കുന്നതിന്‌ കാരണമാക്കി. അതിനെയാവും ഇന്ദു മേനോനെ പോലെയുള്ളവര്‍ തെറ്റുധരിച്ചത്‌. അവര്‍ക്ക്‌ കമലാ സുരയ്യ എന്ന എഴുത്തുകാരിയെ വിലയിരുത്തുവാന്‍ അവകാശമുണ്ട്‌ അതിനെ ചോദ്യം ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ അമ്മയോടൊപ്പം എപ്പോഴും ഉണ്ടായിരുന്ന മക്കളെന്ന നിലയില്‍ അമ്മ എന്തിനാണ്‌ മുസ്ലിം മതം സ്വീകരിച്ചതെന്ന്‌ എനിക്ക്‌ ഉറപ്പു പറയാന്‍ കഴിയും. ഇസ്ലാം മതത്തോടു തോന്നിയ ആശയപരമായ അടുപ്പമാണ്‌ മതം മാറുവാന്‍ അമ്മയെ പ്രേരിപ്പിച്ചത്‌. സക്കീന്‍ എന്ന ഓണ്‍ലൈന്‍ ഇസ്ലാമിക ചാനലിനു നല്‌കിയ അഭിമുഖത്തിലാണ്‌ എംഡി നാലപ്പാടിന്റെ ഈ വിലയിരുത്തല്‍.