Breaking News

Trending right now:
Description
 
May 19, 2013

സൂര്യ ഇന്ത്യ ഫെസ്റ്റിവല്‍ ജൂലൈ ആറിന്‌

Vinod Mathai
image കലാലയ അവതരിപ്പിക്കുന്ന സൂര്യ ഇന്ത്യ ഫെസ്റ്റിവല്‍ ഓസ്‌ട്രേലിയയിലെ അഡ്‌ലൈഡില്‍. 2013 ജൂലൈ ആറിന്‌ കെസിംഗ്‌ടണ്‍ റോഡിലെ ഫോര്‍ജ്‌ തിയേറ്ററില്‍ (The Forge Theatre, Marryatville High School, 170 Kensington Road, Marryatville, SA 5068) വൈകുന്നേരം 5.30നാണ്‌ പരിപാടി. സൂര്യ കൃഷ്‌ണമൂര്‍ത്തി സംവിധാനം നിര്‍വഹിച്ച സൂര്യ ഫെസ്റ്റിവലില്‍ രമ വൈദ്യനാഥന്‍ ഭരതനാട്യവും സുനന്ദ നായര്‍ മോഹിനിയാട്ടവും റാണി ഖനം കഥക്കും പ്രഹ്‌ളാദ്‌ ആചാര്യ ഷാഡോ മാജിക്കും അവതരിപ്പിക്കും.

വിഐപി ടിക്കറ്റിന്‌ 100 ഡോളറും ഡയമണ്ടിന്‌ 80 ഡോളറും ഗോള്‍ഡിന്‌ 60 ഡോളറും സില്‍വറിന്‌ 45 ഡോളറും ബ്രോണ്‍സിന്‌ 30 ഡോളറുമാണ്‌ നിരക്ക്‌. 



പരിപാടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്‌: Ramesh 0425761360/ Priya 0466772138 or email to info@kalalaya.net