Breaking News

Trending right now:
Description
 
May 19, 2013

ഫാ. തോമസ്‌ മൂറിന്റെ രണ്ടാം ചരമ വാര്‍ഷികം 20-ന്‌

image ആലപ്പുഴ: പ്രമുഖ ധ്യാനഗുരുവും പ്രശസ്‌ത വാഗ്മിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പരേതനായ ഫാ.തോമസ്‌ മൂര്‍ കരിക്കംപള്ളില്‍ സി.എം.ഐയുടെ രണ്ടാം ചരമ വാര്‍ഷികം 2013 മേയ്‌ 20-ന്‌ തിങ്കളാഴ്‌ച ആചരിക്കും.

ദര്‍ശനപുരം കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ ഏഴിന്‌ കുട്ടനാട്‌ കാത്തലിക്‌ അസോസിയേഷനും (കെ.സി.എ) കുട്ടനാട്‌ ഇന്റഗ്രല്‍ ഡെവലപ്‌മെന്റ്‌ സൊസൈറ്റിയും
(കിഡ്‌സ്‌) ചേര്‍ന്നു സംഘടിപ്പിക്കുന്ന അനുസ്‌മരണ ചടങ്ങുകള്‍ക്ക്‌ ഫാ.സിറിയക്‌
തുണ്ടിയില്‍ സി.എം.ഐ കാര്‍മികത്വം വഹിക്കും. വിശുദ്ധ കുര്‍ബാനയ്‌ക്കു ശേഷം അനുസ്‌മരണ സമ്മേളനം നടത്തും.

ജോസഫ്‌ കുഞ്ചറിയ, അഡോള്‍ഫ്‌ സേവ്യര്‍, പി.ഡി.ജോസഫ്‌, പ്രദീപ്‌ കൂട്ടാല, ടോം മലയാംപുറം, ആന്‍സണ്‍ ഇളമത, ജോജോ പൂപ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‌കും.

ഫാ.തോമസ്‌ മൂര്‍ കരിക്കംപള്ളില്‍ സിഎംഐ (1936-2011) അനേകം യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചിട്ടുണ്ട്‌. കുട്ടനാടിന്റെ സമഗ്രവികസനത്തിന്‌ അഹോരാത്രം പ്രവര്‍ത്തിച്ചിട്ടുള്ള വൈദിക പ്രമുഖന്‍ കൂടിയാണ്‌. അയല്‍ക്കൂട്ടങ്ങള്‍, മൈത്രീ ഭവനങ്ങള്‍, പ്രകൃതിജീവനം, കൃഷി, മത്സ്യംവളര്‍ത്തല്‍, സ്വാശ്രയപദ്ധതികള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കെല്ലാം മുന്‍നിരയിലായിരുന്നു.

ആലപ്പുഴ-ചങ്ങനാശേരി റോഡിലെ ദര്‍ശനപുരവും ബീച്ചിലെ കാര്‍മ്മല്‍ വില്ലയും കേന്ദ്രമായി കുട്ടനാട്‌ ഇന്റഗ്രല്‍ ഡെവലപ്‌മെന്റ്‌ സൊസൈറ്റി (കിഡ്‌സ്‌), കുട്ടനാട്‌ കാത്തലിക്‌ അസോസിയേഷന്‍ (കെ.സി.എ), യുവഗ്രാം, വികസനത്തിനു യുവനേതൃത്വം, അക്ഷരവും ഭക്ഷണവും, സമഗ്രവികാസ്‌, തിലാപ്പിയ കുളങ്ങള്‍, ദര്‍ശനപുരം, അമ്മയും കുഞ്ഞും, ജീവധാര, പ്രകാശം, ദര്‍ശനവാഹിനി, ഗ്രീന്‍സ്‌ ആലപ്പി, സമഗ്ര, ഗുരുകുലം, കാത്തലിക്‌ ഫോറം തുടങ്ങിയ ബഹുമുഖങ്ങളായ അനേകം സേവന രംഗങ്ങള്‍ക്ക്‌ ഫാ.തോമസ്‌ മൂര്‍ കരിക്കംപള്ളില്‍ വേദിയൊരുക്കിയിട്ടുണ്ട്‌.