Breaking News

Trending right now:
Description
 
May 19, 2013

മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.ജയകുമാറിന് സ്വീകരണം നല്‍കി

മാത്യു മൂലേച്ചേരില്‍
image ന്യൂറോഷല്‍ :മുന്‍ ചീഫ് സെക്രട്ടറിയും മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായ ഡോ. കെ.ജയകുമാറിനെ വെസ്റ്റ് ചെസ്റ്റെര്‍ മലയാളി അസോസിയേഷന്‍ ആദരിച്ചു. തന്റെ പ്രീയ സുഹൃത്തും സഹപാഠിയുമായ പി.വി. തോമസ്സിന്റെ വസതിയില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോയി ഇട്ടന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മലയാളം സര്‍വ്വകലാശാലയെക്കുറിച്ചറിയുന്നതിനും അദ്ദേഹത്തെ അനുമോദിക്കുന്നതിനുമായി ധാരാളം ആളുകള്‍ എത്തിയിരുന്നു.
മലയാളം സര്‍വ്വകലാശാല തുടങ്ങുന്നതില്‍ കൂടി നമ്മുടെ മലയാള പൈതൃകം നശിച്ചുപോകാതെ ഉയര്‍ത്തിക്കൊണ്ടുവരുവാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ആദരണീയമാണെന്ന് അദ്ദേഹത്തെ അനുമോദിച്ചുകൊണ്ട് തന്റെ ആമുഖ പ്രസംഗത്തില്‍ ജോയി ഇട്ടന്‍ പറഞ്ഞു.

തുടര്‍ന്ന് മലയാളം സര്‍വ്വകലാശാലയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയും അദ്ദേഹം തന്റെ നന്ദി പ്രസംഗത്തില്‍ മലയാളം സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനത്തെപ്പറ്റി വിവരിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടിപറയുകയുമുണ്ടായി.
വെറുതെ മലയാളം പഠിക്കുവാന്‍ മാത്രമായിട്ടുള്ള ഒരു സര്‍വ്വകലാശാലയായി ഇതിനെ കാണരുതെന്നും, ഇവിടെ തുടങ്ങുന്ന എല്ലാ പാഠ്യപദ്ധതി തൊഴിലധിഷ്ഠിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കേരളത്തിലിപ്പോള്‍ നിലവിലില്ലാത്ത പല കോഴ്സുകളുകളേയും കോര്‍ഡിനേറ്റ് ചെയ്തുകൊണ്ടുള്ള ഒരു സര്‍വ്വകലാശാലയാണ് അദ്ദേഹത്തിന്റെ ഭാവനയില്‍ ഉള്ളതെന്നും ഇതില്‍ പ്രവാസികള്‍ക്കും പ്രയോജനപ്രദമായ വിധത്തില്‍ ഓണ്‍ലൈന്‍ കോഴ്സുകളും ആരംഭിക്കുന്നതായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനുവേണ്ടി ഫൊക്കാന ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് ഉപഹാരം നല്കി.
സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ കുരൂര്‍ രാജന്‍, ജോയിന്റ് സെക്രട്ടറി വര്‍ഗീസ് തൈക്കൂട്ടം, തോമസ് കോശി, കൊച്ചുമ്മന്‍ ടി. ജേക്കബ്,എം.വി ചാക്കോ, ഗോവിന്ദന്‍ ജനാര്‍ദ്ദനന്‍, ഗ്രിഗറി വര്‍ഗീസ്, ഫിലിപ്പ് ജോര്‍ജ്ജ്, ജോണ്‍ കെ. മാത്യു, രത്നമ്മ രാജന്‍, ഡോ. എ.കെ.ബി. പിള്ള, തോമസ് കൂവള്ളൂര്‍, ജോര്‍ജ്ജ് പടിയേടത്ത്, പി.വി. തോമസ്, ഡോ. രാജു ഏബ്രഹാം, പ്രകാശ് കോശി, സൈമണ്‍ എന്‍. ജെ, മാത്യു മൂലേച്ചേരില്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. വൈസ് പ്രസിഡന്റ് രാജന്‍ ടി. ജേക്കബിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.