Breaking News

Trending right now:
Description
 
May 19, 2013

പാക്കിസ്ഥാനില്‍ വനിതാ നേതാവിനെ വെടിവച്ചുകൊന്നു

image പാക്കിസ്ഥാനില്‍ മുതിര്‍ന്ന വനിതാ രാഷ്‌ട്രീയ നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി. വീണ്ടും പോളിംഗ്‌ നടക്കുന്ന കറാച്ചിയിലെ തെഹ്‌രിക്‌ ഇ ഇന്‍സാഫ്‌ പാര്‍ട്ടി നേതാവ്‌ സറ ഷാഹിദ്‌ ഹുസൈന്‍ ആണ്‌ കൊല്ലപ്പെട്ടത്‌. മുന്‍ ക്രിക്കറ്റ്‌ താരം ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പാര്‍ട്ടിയുടെ സീനിയര്‍ വൈസ്‌ പ്രസിഡന്റായിരുന്നു സറ. മോട്ടോര്‍ ബൈക്കിലെത്തിയ അക്രമികള്‍ വീടിന്‌ പുറത്തുനിന്ന ഇവരെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. മൂന്നു പേരടങ്ങുന്ന സംഘമാണ്‌ ആക്രമണം നടത്തിയതെന്ന്‌ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം വ്യക്തമാക്കി. രാവിലെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്കായി വീട്ടില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങവേയായിരുന്നു സറ ആക്രമിക്കപ്പെട്ടത്‌. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.