Breaking News

Trending right now:
Description
 
May 19, 2013

ആര്‍ച്ച് ബിഷപ്പ് മാര്‍ കുറിയാക്കോസ് ഭരണികുളങ്ങരക്ക് ന്യൂയോര്‍ക്കില്‍ ഊഷ്മള വരവേല്പ്

മാത്യു മൂലേച്ചേരില്‍
image ന്യൂയോര്‍ക്ക്:ഫരീദബാദ് (ഡെല്‍ഹി) രൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ കുറിയാക്കോസ് ഭരണികുളങ്ങരക്ക് ന്യൂയോര്‍ക്ക് ജെ.എഫ്.കെ വിമാനത്താവളത്തില്‍ ഊഷ്മള വരവേല്പ്പു നല്‍കി.. അമേരിക്കയില്‍ ഹ്രസ്വ പര്യടനത്തിനെത്തിയ അഭിവന്ദ്യ പിതാവിനെ കാത്തലിക്ക് കോണ്‍ഗ്രസ്സ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ഡോ. ജോസ് കാനാട്ടും, ജോസ് കുറ്റിക്കാട്ടും ചേര്‍ന്ന് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. തുടര്‍ന്നദ്ദേഹം അമേരിക്കയിലെ മലയാളി സംഘടനകളുമായും സഭാ പുരോഹിതന്മാരുമായും നേതാക്കന്മാരുമായും കൂടിക്കാഴ്ച്ച നടത്തി.