Breaking News

Trending right now:
Description
 
May 19, 2013

സൗദിവനിത എവറസ്റ്റ്‌ കീഴടക്കി

image എവറസ്റ്റ്‌ കീഴടക്കി സൗദി വനിതയും. രഹാ മോഹാര്‍ക്ക്‌ എന്ന സൗദി വനിതയാണ്‌ കഴിഞ്ഞ ദിവസം എവറസ്റ്റ്‌ കീഴടക്കിയത്‌. 35 വിദേശികളും 29 നേപ്പാളികളും എവറസ്റ്റ്‌ കീഴടക്കിയ സംഘത്തിലായിരുന്നു രഹാ മോഹാര്‍ക്ക്‌ ചരിത്രം കുറിച്ചത്‌. ഇതോടൊപ്പം എവറസ്റ്റ്‌ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന നേട്ടവും 25കാരിയായ മോഹര്‍ക്ക്‌ സ്വന്തമാക്കി. സംഘത്തില്‍ ആദ്യമായി ഖത്തറില്‍ നിന്നും പലസ്‌തീനില്‍ നിന്നും ഒരോരുത്തര്‍ ഉണ്ടായിരുന്നുവെന്ന്‌ അധികൃതര്‍ പറഞ്ഞു. സ്‌ത്രീകള്‍ക്ക്‌ വളരേയധികം നിയന്ത്രണങ്ങളുള്ള രാജ്യമാണ്‌ സൗദി അറേബ്യ.