Breaking News

Trending right now:
Description
 
May 19, 2013

മാതൃത്വത്തിന്റെ മഹത്വം ഉദ്‌ഘോഷിച്ച്‌ അമ്മമാരെ ആദരിച്ചു

ഫ്രാന്‍സിസ്‌ തടത്തില്‍
image ന്യൂജഴ്‌സി: എന്നും വച്ചുവിളമ്പി മനസും വയറും നിറയ്‌ക്കാന്‍ പെടാപ്പാടുപെടുന്ന അമ്മമാര്‍ക്ക്‌ അതൊരു വ്യത്യസ്ഥ അനുഭവമായിരുന്നു. തീന്‍മേശകളില്‍ വര്‍ണപ്പകിട്ടാര്‍ന്ന വിരിപ്പുകള്‍. ചുറ്റിലും മോടിപിടിപ്പിക്കാന്‍ പൂക്കളും ബലൂണുകളും. സ്വാദേറിയ വിഭവങ്ങള്‍ വിളമ്പാന്‍ ചുറുചുറുക്കോടെ അപ്പന്മാര്‍ തലങ്ങും വിലങ്ങും ഓടിനടന്നു. ഒന്നിനും ഒരു കുറവും വരുത്താതെ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. അവരുടെ സ്‌നേഹനിര്‍ഭരമായ ആതിഥ്യമര്യാദയ്‌ക്കു മുന്നില്‍ അമ്മമാര്‍ അത്ഭുതംകൂറിനിന്നു. ചിലരെങ്കിലും ചിന്തിച്ചു, ഇതെപ്പോഴുമായിരുന്നെങ്കില്‍.

ഗാര്‍ഫീല്‍ഡ്‌ ബ്ലസ്‌ഡ്‌ ജോണ്‍ പോള്‍ സെക്കന്‍ഡ്‌ സീറോമലബാര്‍ മിഷനില്‍ കഴിഞ്ഞ ഞായറാഴ്‌ച നന്ന മാതൃദിന ആഘോഷപരിപാടി പുതുമയേറിയതായിരുന്നു. കുര്‍ബാനയ്‌ക്കുശേഷം വികാരി ഫാ. പോള്‍ കോട്ടയ്‌ക്കല്‍ എല്ലാ അമ്മമാര്‍ക്കുംവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന അവരെ ആശീര്‍വദിച്ച്‌ മിഷനിലെ കൊച്ചുകുട്ടികള്‍ക്കൊപ്പം എല്ലാ അമ്മമാര്‍ക്കും പൂച്ചെണ്ടുകള്‍ നല്‌കി ആദരിച്ചു. തുടര്‍ന്ന്‌ നടന്ന ഉച്ചയൂണിനോട്‌ അനുബന്ധിച്ചും അമ്മമാരെ ആദരിച്ചു.