Breaking News

Trending right now:
Description
 
May 18, 2013

രഞ്‌ജിനിയുടെ പരാതിയില്‍ അറസ്റ്റ്‌: അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ അപലപിച്ചു

മാത്യു മൂലേച്ചേരില്‍
image അറ്റ്ലാന്റാ: കലാ സാംസ്കാരിക സാമൂഹിക പ്രവര്‍ത്തകര്‍ സാധാരണക്കാരുടെമേല്‍ കുതിരകയറാതെ, അവരുടെ മാന്യത പ്രവര്‍ത്തില്‍ക്കൂടെ തെളിയിച്ചുവേണം പൊതുജനങ്ങളുടെ ആദരവ് നേടേണ്ടതെന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് രജ്ഞിനി ഹരിദാസിനാല്‍ പീഡിപ്പിക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത ബിനോയിയുടെ അറസ്റ്റിനെ അപലപിച്ചുകൊണ്ട് അറ്റ്ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ (അമ്മ) അഭിപ്രായപ്പെട്ടു.

രോഗികളായ രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുകയായിരുന്ന ബിനോയിയും കുടുംബവും ബുദ്ധിമുട്ടുകളെല്ലാം ഉള്ളിലടക്കി മാന്യമായി ഇമിഗ്രേഷന്‍ ക്ലീയറന്‍സിനായി ക്യൂ നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുന്‍പിലേക്ക് ധിക്കാരപരമായി രജ്ഞിനി കയറിനില്‍ക്കുകയും അതിനെ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നതിനും പരിഹസിക്കുന്നതിനുമായി തന്റെ സുഹൃത്തുക്കളെ വിളിച്ചു ചേര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ വാക്കേറ്റങ്ങളും, കയ്യാംങ്കളികള്‍ക്കുമൊടുവില്‍ പക്ഷപാതപരമായി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന് അഭിമാനം കൊള്ളുന്ന നമ്മുടെ ഭാരതത്തില്‍ നടന്ന ഈ നീചകൃത്യത്തെ ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റില്ലെന്നും, ഇതുപോലുള്ള പൗരാവകാശ ലംഘനാപരമായ പ്രവണതകള്‍ ഭാവിയില്‍ ഉണ്ടാവാതിരിക്കുന്നതിനാവശ്യമായ നടപടികള്‍ ഭാവിയില്‍ ഉണ്ടാവാതിരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രസിഡന്റ് മനോജ് കൂട്ടപ്പിള്ളി, സെക്രട്ടറി റജി ചെറിയാന്‍ എന്നിവര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കയച്ച പരാതിയില്‍ പറയുന്നു.
സ്വീകരിക്കണമെന്നും പ്രസിഡന്റ് മനോജ് കൂട്ടപ്പിള്ളി, സെക്രട്ടറി റജി ചെറിയാന്‍ എന്നിവര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കയച്ച പരാതിയില്‍ പറയുന്നു.