Breaking News

Trending right now:
Description
 
May 18, 2013

ബിനോയിയുടെ അറസ്റ്റില്‍ ഡബ്ല്യു.എം.എ പ്രതിഷേധിച്ചു

മാത്യു മൂലേച്ചേരില്‍
image

ന്യൂറോഷല്‍ : അമേരിക്കന്‍ മലയാളിയായ ബിനോയി ചെറിയാന്‍ ചെരിപുറത്തിനെ കൊച്ചി വിമാനത്താവളത്തില്‍ വച്ച് പക്ഷപാതപരമായി അറസ്റ്റ് ചെയ്തതില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ (ഡബ്ല്യു.എം.എ) പ്രതിഷേധം അറിയിച്ചു.

നെടുമ്പാശേരി വിമാനത്താവളത്തില്‍ അമേരിക്കന്‍ മലയാളി ബിനോയി ചെറിയാന്‍ ചെരിപുറത്തിനെയും കുടുംബത്തെയും നടിയും ചാനല്‍ അവതാരികയുമായ രജ്ഞിനി ഹരിദാസും സുഹൃത്തുക്കളും ചേര്‍ന്ന് അധിക്ഷേപിച്ചതിലുംനീതിക്കുവേണ്ടി പോരാടിയ ബിനോയിയെ  കേരള പോലീസ് അറസ്റ്റു ചെയ്തതിലും പ്രതിക്ഷേധിച്ച് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുംആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പരാതി നല്‍കി.

ബിനോയിക്ക് നേരെയുണ്ടായ ഈ ആക്രമണം ഒരു പ്രവാസി മലയാളിക്കും ഇനിയും ഉണ്ടാവാന്‍ പാടില്ലപ്രവാസികളോടുള്ള ഇത്തരത്തിലുള്ള സമീപനത്തില്‍ മാറ്റം വരുത്തേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. പ്രാവാസിക്ക് ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ അന്യനാട്ടില്‍ കഴിയുന്ന നമ്മളെല്ലാവരും ഒന്നിച്ച് ഒറ്റക്കെട്ടായി അതിനെ നേരിടണമെന്നുംഅങ്ങനെയുള്ള പ്രശ്നങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ പ്രവാസി സംഘടനയായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് ബാദ്ധ്യതയുണ്ടെന്നും പ്രസിഡന്റ് ജോയി ഇട്ടനും സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താനും അറിയിക്കുന്നു.