Breaking News

Trending right now:
Description
 
May 18, 2013

ബിനോയി ചെറിയാന്റെ അറസ്റ്റ് മനുഷ്യത്വരഹിതം: ഇന്‍ഡ്യന്‍ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക

Mathew Moolacheril
image

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി ബിനോയി ചെറിയാന്‍ ചെരിപുറത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് നടി രജ്ഞിനി ഹരിദാസും പിണിയാളുകളും ചേര്‍ന്ന് മാനസ്സീകമായും ശാരീരികമായും പീഡിപ്പിക്കുകയും തുടര്‍ന്ന് പക്ഷപാതപരമായി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്ത കേരള പോലീസ്സിന്റെ നടപടികളില്‍ ഇന്‍ഡ്യന്‍ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക അപലപിക്കുന്നതായി പ്രസിഡന്റ് ഡോ. ജോസ് കാനാട്ട് അറിയിച്ചു.

പ്രവാസി മലയാളികളുടെ പണം ഉപയോഗിച്ച് പണികഴിപ്പിച്ച അതേ വിമാനത്താവളത്തില്‍ വച്ചു തന്നെ വേണമായിരുന്നോ ഇത്തരം ഒരു മനുഷ്യാവകാശ ലംഘനം എന്നദ്ദേഹം ചോദിക്കുന്നു. ഇതുപോലൊരു ദുര്‍വിധി ഭാവിയില്‍ മറ്റൊരു പ്രവാസിക്കും ഉണ്ടാകാതിരിക്കുന്നതിന് ആവശ്യകരമായ മുന്‍കരുതലുകള്‍ എടുക്കണമെന്നുംഈ പ്രശ്നത്തില്‍ തനിക്കും ഇന്‍ഡ്യന്‍ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയ്ക്കുമുള്ള അമര്‍ഷം അറിയിക്കുന്നതായും അദ്ദേഹം കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, നോര്‍ക്ക മന്ത്രി കെ.സി. ജോസഫ്,പ്രവാസികാര്യ മന്ത്രി വയലാര്‍ രവി എന്നിവര്‍ക്കയച്ച നിവേദനത്തില്‍ പറയുന്നു.