Breaking News

Trending right now:
Description
 
May 18, 2013

ഇടത്‌- വലത്‌ കക്ഷികള്‍ ഒന്നിക്കണമെന്ന്‌ സുഗതകുമാരി

image സാധാരണക്കാരന്റെ നിലനില്‌പിനും കുടിവെള്ളത്തിനും പര്‍വതങ്ങളുടെ സംരക്ഷണത്തിനുമായി ഇടത്‌- വലത്‌ കക്ഷികള്‍ ഒന്നിക്കുന്ന കാലം വരണമെന്ന്‌ സുഗതകുമാരി. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്‌മാരക സ്‌കൂളില്‍ നടന്ന മാതൃഭാഷയും സംസ്‌കാരവും എന്ന വിഷയത്തിലെ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍. അട്ടപ്പാടിയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ പിടഞ്ഞുവീണു മരിച്ചിട്ടും കരയാനാളില്ല. ആദിവാസിക്ഷേമത്തിനായി സര്‍ക്കാര്‍ കോടികള്‍ വകയിരുത്തുന്നുണ്ടെങ്കിലും ഇടനിലക്കാര്‍ തട്ടിക്കൊണ്ടുപോകുകയാണ്‌. ഈ പ്രവണതയ്‌ക്ക്‌ അറുതിവരുത്താന്‍ ഭരണാധികാരികള്‍ക്കായിട്ടില്ല. കച്ചവടത്തിനുവേണ്ടി ഇംഗ്ലീഷ്‌ പഠിക്കുന്ന കുട്ടികള്‍ക്ക്‌ ഇംഗ്ലീഷും മലയാളവും വശമില്ലാതാകുന്നതായും അവര്‍ പറഞ്ഞു. മലയാളഭാഷയോട്‌ മലയാളിക്ക്‌ ഭക്തിയോ ബഹുമാനമോ ഇല്ലാതായി. മലയാളത്തെ സ്‌നേഹിക്കാന്‍ പലരും മറന്നു. ഭാഷ രാജ്യത്തിന്റെ സമ്പത്താണ്‌. ഇതെല്ലാം ഇല്ലാതായതുമൂലം നശിക്കുന്നത്‌ ഒരു നാടും സംസ്‌കാരവുമാണെന്നും അവര്‍ പറഞ്ഞു.