Breaking News

Trending right now:
Description
 
May 17, 2013

ചക്കക്കുരു ചീര തോരന്‍

image ചക്കക്കുരു - 1 കപ്പ്‌
ചീരയില അരിഞ്ഞത്‌ - 2 കപ്പ്‌
തേങ്ങ - കാല്‍ കപ്പ്‌
പച്ചമുളക്‌ - 2 എണ്ണം
ഉള്ളി - 4 എണ്ണം
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്‌പൂണ്‍
വറ്റല്‍മുളക്‌ - 2 എണ്ണം
കടുക്‌ - 1 ടീസ്‌പൂണ്‍
വെളിച്ചെണ്ണ - 2 സ്‌പൂണ്‍
ഉപ്പ്‌ പാകത്തിന്‌
കറിവേപ്പില - 2 തണ്ട്‌

ചക്കക്കുരു തൊലി കളഞ്ഞ്‌ നീളത്തില്‍ നാലായി കീറി തേങ്ങ, ഉള്ളി, പച്ചമുളക്‌, മഞ്ഞള്‍പ്പൊടി ഇവ ചതച്ചതും പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ വേവിക്കുക. വെന്തുകഴിയുമ്പോള്‍ ചീരയില ചെറുതായി അരിഞ്ഞതു
ചേര്‍ത്ത്‌ ആവി കയറ്റി വെള്ളം വറ്റിക്കഴിയുമ്പോള്‍ വാങ്ങിവയ്‌ക്കുക.
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ കടുക്‌ ഇടുക. കടുക്‌ പൊട്ടിക്കഴിയുമ്പോള്‍ ഉള്ളി അരിഞ്ഞത്‌, വറ്റല്‍മുളക്‌, കറിവേപ്പില എന്നിവ ഇട്ട്‌ മൂപ്പിക്കുക. മൂത്തു കഴിയുമ്പോള്‍ ചക്കക്കുരുവും ചീരയിലയുംകൂടി വേവിച്ചതിട്ട്‌ ഇളക്കി വാങ്ങുക.