May 17, 2013
ജീവന് രക്ഷാ മരുന്നുകളുടെ വില 80 ശതമാനം കുറയും
ന്യുഡല്‍ഹി: ജീവന് രക്ഷാ മരുന്നുകള്‍ ഉള്‍പ്പടെ 348 അവശ്യ മരുന്നുകളുടെ
വില എണ്‍പത് ശതമാനത്തിലേറെ കുറയും. അര്‍ബുദം,അണുബാധ തുടങ്ങിയവയ്ക്കുള്ള
മരുന്നുകളുടെ വില 50 ശതമാനം മുതല്‍ 80 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്ക്
കൂട്ടല്‍.
പുതിയ മരുന്ന് നിയന്ത്രണ ഉത്തരവ് മെയ് 15ന് നിലവില്‍ വന്നത്.
ഇനി മുതല്‍ വില നിര്‍ണയ അധികാരം ദേശീയ ഫാര്‍സ്യൂട്ടിക്കല്‍ പ്രൈസിങ്ങ്
അതോറിറ്റിക്കായിരിക്കും.1995ലെ ഉത്തരവ് പ്രകാരം 74 മരുന്നുകളുടെ വില
നിയന്ത്രണാവകാശം മാത്രമേ ദേശീയ ഫാര്‍സ്യൂട്ടിക്കല്‍ പ്രൈസിങ്ങ് അതോറിറ്റിക്ക്
ഉണ്ടായിരുന്നുള്ളു.