Breaking News

Trending right now:
Description
 
May 17, 2013

എയര്‍ഫോഴ്‌സ്‌ വണ്‍ വിമാനം ലേലം ചെയ്യും

image അഞ്ച്‌ അമേരിക്കന്‍ പ്രസിഡന്റുമാര്‍ യാത്ര ചെയ്‌ത എയര്‍ഫോഴ്‌സ്‌ വണ്‍ വിമാനം ലേലം ചെയ്യും. ഇരട്ട എന്‍ജിന്‍ ഡിസി-9 വിമാനത്തിന്‌ 50,000 ഡോളറാണ്‌ തറവില നിശ്ചയിച്ചിരിക്കുന്നത്‌. പ്രസിഡന്റുമാരെക്കൂടാതെ വൈസ്‌പ്രസിഡന്റുമാര്‍, പ്രഥമ വനിതകള്‍, കാബിനറ്റ്‌ സെക്രട്ടറിമാര്‍ തുടങ്ങിയവരും ഈ വിമാനത്തിലെ യാത്രികരായിട്ടുണ്ട്‌. മുന്‍ പ്രസിഡന്റുമാരായ ഹെന്‍ട്രി ഫോര്‍ഡ്‌, ജിമ്മി കാര്‍ട്ടര്‍, റൊണാള്‍ഡ്‌ റീഗന്‍, ജോര്‍ജ്‌ എച്ച്‌ ഡബ്ല്യു ബുഷ്‌, ബില്‍ ക്ലിന്റണ്‍ തുടങ്ങിയവര്‍ ഡിസി-9 വിമാനത്തില്‍ യാത്ര ചെയ്‌തിട്ടുണ്ട്‌. യുഎസ്‌ വ്യോമസേനയുടെ 89-ാം എയര്‍ലിഫ്‌റ്റ്‌ വിംഗിലാണ്‌ വിമാനം. 1990ല്‍ പ്രസിഡന്റുമാരുടെ യാത്ര ബോയിംഗ്‌ 747 ലേക്കു മാറിയതോടെയാണ്‌ ഡിസി-9ന്‌ വിശ്രമമായത്‌. 32 സീറ്റുള്ള വിമാനത്തില്‍ 10 സീറ്റ്‌ വി ഐപി കാബിനാണ്‌. എന്നാല്‍ ഓഫീസ്‌, കോണ്‍ഫറന്‍സ്‌, അടുക്കള സൗകര്യങ്ങള്‍ വിമാനത്തിലില്ല. വിമാനത്തിന്‌ ഈമാസം 30 വരെ ടെന്‍ഡര്‍ സമര്‍പ്പിക്കുന്നതിനും അവസരമുണ്ട്‌.