Breaking News

Trending right now:
Description
 
May 16, 2013

കാമാക്ഷിയുടെ കൂടോത്രം ഫലിച്ചു; ശ്രീശാന്തും കൈക്കൂലി വാങ്ങി

ജിജി മോള്‍ ഇ.എസ്‌
image കുടുംബത്തില്‍ ഒരു ദുരിതം വരുമ്പോള്‍ സന്തോഷിക്കാന്‍ പാടില്ലാത്തതാണ്‌. എന്നാലും ഞാന്‍ ഇന്ന്‌ ഒത്തിരി സന്തോഷിക്കും. ഭാര്യ കാമാക്ഷി റിട്ടേര്‍ഡ്‌ പട്ടാളക്കാരന്‍ പുരുഷോത്തമന്റെ മുഖത്ത്‌ നോക്കി ഇങ്ങനെ പ്രഖ്യാപിച്ചപ്പോള്‍ പുരുഷോത്തമന്‍ നായര്‍ - കളഞ്ഞ അണ്ണാനെപ്പോലെ മാനത്തേക്ക്‌ നോക്കി. എങ്ങനെ നോക്കാതിരിക്കും. ഈ മാനത്തൂടെയാണ്‌ എത്രയോ ബോളുകള്‍ പാഞ്ഞത്‌ . അതു കണ്ട്‌ ആവേശത്തോടെ കട്ടന്‍ ചായയും കപ്പലണ്ടിയും കൊറിച്ച്‌ ആര്‍ത്തു വിളിച്ചത്‌. ശ്രീശാന്തിനോട്‌ ഭാര്യകാമാക്ഷിക്ക്‌ വിരോധം തോന്നാന്‍ ചില കുടുംബ വിഷയങ്ങള്‍ ഉണ്ട്‌.

രാവിലെ മുതല്‍ ടിവിക്ക്‌ മുന്നില്‍ കുത്തിയിരുന്നു ക്രിക്കറ്റും ന്യൂസും മാറി മാറി കാണുന്ന സാമൂഹിക വിഷയങ്ങളില്‍ തല്‍പരനായ റിട്ട. പട്ടാളത്തോട്‌ വൈകുന്നേരമാണ്‌ കാമാക്ഷി ആവശ്യപ്പെടുന്നത്‌ ഇത്തിരി നേരം സീരിയല്‍ കണ്ടോട്ടെയെന്ന്‌.
ക്രിക്കറ്റ്‌ ഉള്ള ദിവസങ്ങളില്‍ പട്ടാളം സ്‌ത്രീകളെ സീരിയല്‍ നശിപ്പിക്കുന്നതിനെക്കുറിച്ച്‌ ഒരു ക്ലാസെടുക്കും ഈ ക്രിക്കറ്റ്‌ കുന്ത്രണ്ടാത്തില്‍ നോക്കി. പരസ്യ സമയത്തെങ്കിലും തന്റെ പ്രിയ പരിപാടി കാണണമെന്ന്‌ പറഞ്ഞാലും പട്ടാളം ക്ഷുഭിതനാകും. ഇനി
 ഒന്നിനോ മറ്റോ പോകുന്ന സമയം നോക്കി ഈ റിമോട്ടൊന്നു ഞെക്കിയാല്‍ തീര്‍ന്നു അന്നത്തെ മനസമാധാനം. 

പിന്നെ പണ്ടുകാലത്ത്‌ തന്റെ പ്രീയനായിരുന്ന രാമന്‍ക്കുട്ടി നന്നായി കളിച്ചിരുന്ന ഗോലികളി അഥവാ വട്ടു കളിയുടെ ഓര്‍മ്മകളില്‍ ഓടികളിക്കുവാനാണ്‌ പാവം കാമാക്ഷിയുടെ ,യോഗം. എന്തായാലും കാലം ഇത്ര കഴിഞ്ഞിട്ടും കാമാക്ഷിയമ്മക്ക്‌ വട്ടുകളിയോളം ക്രിക്കറ്റ്‌ പോരുമെന്ന്‌ യാതൊരു വിശ്വാസവും ഇല്ല. രാമന്‍ക്കുട്ടി തന്റെ പ്രണയ സമ്മാനമായി നല്‌കിയ വട്ടുകളെ ഇന്നും കാമാക്ഷി സൂക്ഷിച്ചിരിക്കുകയാണ്‌. അന്തര്‍ ദേശീയ മത്സരമായി മാറേണ്ട വട്ടുകളി കേരളത്തില്‍ ജനിച്ചുവെന്ന ഒറ്റ കാരണത്താലാണ്‌ ലോക ശ്രദ്ധ ആകര്‍ഷിക്കാതെ പോയതെന്നാണ്‌ കാമാക്ഷിയുടെ വിചാരം. വട്ടുകളി ക്രിക്കറ്റു പോലെ സായിപ്പന്റെ കളിയായിരുന്നുവെങ്കില്‍ അതൊരു കളിയാകുമായിരുന്നു. രാമന്‍ക്കുട്ടി ലോകം അറിയപ്പെടുന്ന ഗോലിയായനെ. ഗോലി കളിച്ചു നടന്ന രാമന്‍ക്കുട്ടി എട്ടില്‍ പഠനം നിറുത്തി നാടുവിടുമ്പോള്‍ നല്‌കിയ ഒരുസഞ്ചി വട്ടുകള്‍ ഇന്നും അവരുടെ ഓര്‍മകളില്‍ തളിരിട്ടു നില്‌ക്കുന്നു. പട്ടാളത്തിന്റെ ക്രിക്കറ്റ്‌ ഭ്രാന്തു സഹിക്കാതെയാണ്‌ കാമാക്ഷി ആ സൂത്രം കണ്ടുപിടിച്ചത്‌. ക്രിക്കറ്റ്‌ കളി നിന്നു പോകുവാന്‍ എന്തെങ്കിലും വഴി കാണിച്ചു തരണേ ഈശ്വരായെന്ന്‌ പ്രാത്ഥിച്ചു കൂടോത്രം ചെയ്യുക. മുട്ട കൂടോത്രം ഫലിച്ചു

എന്തായാലും വാതു വയ്‌പ്പിന്റെ വാര്‍ത്തകള്‍ പുറത്ത്‌ വരുമ്പോള്‍ കുറെ ദിവസത്തേയ്‌ക്കെങ്കിലും കാമാക്ഷിക്ക്‌ സമാധാനിക്കാം. ശ്രീശാന്ത്‌ മോനെ ഭയങ്കര ഇഷ്ടമാണ്‌. കോര്‍ട്ടിലുള്ള ദീപുമോന്റെ ഓരോ കലിപ്പുകള്‍ കാണുമ്പോള്‍ പട്ടാളം കൈക്കൊട്ടും. കാരണം പട്ടാളത്തിലെ സീനിയര്‍മാരായ നോര്‍ത്ത്‌ ഇന്ത്യന്‍സിനെയാണ്‌ ശ്രീശാന്തിന്റെ എതിരാളികളില്‍ പട്ടാളം കണ്ടിരുന്നത്‌. കേരളത്തെ ഒരു ക്രിക്കറ്റ്‌ രാജ്യമാക്കി എല്ലാവരും ക്രിക്കറ്റ്‌ കളിക്കുന്ന നല്ല നാളെ വരുമെന്നും പാവം പട്ടാളം സ്വപ്‌നം കണ്ടിരുന്നു. ടിവിക്ക്‌ മുന്നില്‍ ചടഞ്ഞിരുന്ന്‌ ക്രിക്കറ്റ്‌ കാണുന്ന മലയാളി കണ്ടു പഠിക്കട്ടെ ശ്രീശാന്തിന്റെ ഉശിരെന്ന്‌ കൂടെക്കൂടെ പറയുമായിരുന്നു പട്ടാളം.

അപ്പോള്‍ ഈ ആപത്തില്‍ സന്തോഷിക്കാതെ കാമാക്ഷി എന്തു ചെയ്‌തു ഇനി ക്രിക്കറ്റ്‌ കളിയും കണ്ടോണ്ടിരിക്കാതെ പോയി വല്ലോ വട്ടുകളിക്ക്‌. രാമന്‍ക്കുട്ടിയുടെ പ്രണയ സമ്മാനമായ വട്ടുകള്‍ പട്ടാളത്തിന്റെ മുന്നിലേയ്‌ക്കിട്ട്‌ കാമാക്ഷി റിമോട്ട്‌ എടുത്ത്‌ ഒരു ഞെക്ക്‌. നല്ല പളുങ്ക്‌ പോലത്തെ വട്ടുകള്‍ കൂട്ടിമുട്ടി പൊട്ടിച്ചിരിച്ചുകൊണ്ട്‌ പട്ടാളത്തിന്റെ തലോടലിനായി കാത്തുനിന്നു.