Breaking News

Trending right now:
Description
 
May 16, 2013

ചിരിയുടെ മാലപടക്കവുമായി കോമഡി സ്‌റ്റാര്‍സ്‌ ഓസ്‌ട്രേലിയയില്‍

image

മെല്‍ബണ്‍: വിദേശത്തെ ജോലിത്തിരക്കിനിടയില്‍ ഒന്നു ചിരിക്കാന്‍ മറന്നുവെന്നാണോ പരാതി, എങ്കില്‍ അതെല്ലാം മറന്ന്‌ ചിരിക്കാന്‍ ഒരുങ്ങിക്കൊള്ളുക, ഇതാ കോമഡി സ്‌റ്റാര്‍സ്‌ എത്തിക്കഴിഞ്ഞു.

ഹാസ്യത്തിന്റെ യുവരാജാക്കന്മാരായ ഉല്ലാസും മനോജ്‌ ഗിന്നസും നയിക്കുന്ന ഈ ഹാസ്യപരിപാടി ഓര്‍ത്തോര്‍ത്ത്‌ ചിരിക്കാന്‍ ഓസ്‌ട്രേലിയന്‍ മലയാളികളെ പ്രേരിപ്പിക്കുമെന്ന്‌ തീര്‍ച്ച.
2013 ജൂണ്‍ 28 മുതല്‍ ജൂലൈ 8 വരെയാണ്‌ ഈ ഹാസ്യ സാമ്രാട്ടുകളുടെ ഓസ്‌ട്രേലിയായില്‍ പര്യടനം.

ബ്രിസ്‌ബെയ്‌നില്‍ 29ന്‌ വൈകുന്നേരം 6മണിക്കും ,പെര്‍ത്തിലെ ക്രിസ്റ്റ്യന്‍ ലൈഫ്‌ സെന്ററില്‍ ജൂണ്‍ 30ന്‌ വൈകുന്നേരം 6മണിക്കും ജൂലൈ 5ന്‌ മെല്‍ബണിലെ ബെയ്‌സന്‍ സെന്ററില്‍ വൈകുന്നേരം 7ന്‌, നോര്‍ത്ത്‌ മെല്‍ബണിലെ സെന്റ്‌ മാത്തുയുസ്‌ കമ്യുണിറ്റി ഹാളില്‍ വൈകിട്ട്‌7നുംഅഡ്‌ലൈഡില്‍ ജൂലൈ 7ന്‌ വൈകുന്നേരം ആറുമണിക്കും ജൂലൈ 8ന്‌ ടൗണ്‍സ്‌ വില്ലയിലെ മലയാളി അസോസിയേഷന്‍ ഒഫ്‌ ടൗണ്‍സ്‌ വില്ലയിലുമാണ്‌ പരിപാടികള്‍ നടക്കുക
ജയറാമിന്റെ ലക്കി സ്റ്റാര്‍ എന്ന സിനിമയിലെ നായികയും മറിമായം എന്ന ഹാസ്യപരിപാടിയിലെ വത്സലയായി പ്രേക്ഷകര്‍ക്ക്‌ പ്രീയങ്കരിയായി മാറിയ രചനയും ഇവര്‍ക്കൊപ്പം എത്തുന്നു.
മലയാളമണ്ണിന്റെ ഗന്ധമുണര്‍ത്തുന്ന, ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മയായി പെയ്യുന്ന സംഗീതവും ഹാസ്യവും കൂട്ടി യോജിപ്പിച്ച്‌ നടത്തുന്ന ഈ കോമഡി പ്രോഗ്രാമിന്റെ സ്‌പോണ്‍സര്‍മാര്‍ വിക്ടോറിയന്‍ മലയാളി ട്രസ്‌റ്റാണ്‌. ഏഷ്യനെറ്റ്‌ കോമഡി സ്‌റ്റാര്‍ പ്രോഗ്രാമിന്റെ ബെസ്‌റ്റ്‌ കോമേഡിയനുള്ള അവാര്‍ഡ്‌ നേടിയ ഉല്ലാസ്‌ പന്തളത്തെ കൂടാതെ നിയാസ്‌, അബുബക്കര്‍, നോബി, ബിനു അടിമാലി, രമേശ്‌ ബാബു, വൃന്ദ കൃഷ്‌ണ, എന്നിവരും ഇവര്‍ക്കൊപ്പം ഉണ്ടാകും. ഗ്ലോബല്‍ മലയാളം ഈ പരിപാടിയുടെ മീഡിയ പാര്‍ട്‌നറാണ്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക:
1 ബ്രിസ്‌ബെയ്‌ന്‍ 0449825295,
2പെര്‍ത്ത്‌ 0412225674,0450004698,0450239519,0450239749
3 മെല്‍ബണ്‍
0433704665,0422031273,0449825295
4 മെല്‍ബണ്‍ നോര്‍ത്ത്‌
0466631899, 0433773850
5 അഡ്‌ലൈഡ്‌ 0449825295
6 ടൗണ്‍സ്വില്ലെ
0421179350,0413842965