Breaking News

Trending right now:
Description
 
May 16, 2013

നവജാത ശിശുക്കള്‍ക്കുള്ള വാക്‌സിന്‍ ഇന്ത്യ വികസിപ്പിച്ചെടുത്തു

image നവജാത ശിശുക്കള്‍ക്കു നല്‍കേണ്ട റോട്ടാവൈറസ്‌ വാക്‌സിന്‍ (വയറിളക്കം തടയുന്ന വാക്‌സിന്‍) ഇന്ത്യയില്‍ വിജയകരമായി വികസിപ്പിച്ചെടുത്തു. ആയിരം രൂപയോളം വിലവരുന്ന റോട്ടാവൈറസ്‌ വാക്‌സിന്റെ വില ഇതോടെ 54 രൂപയായി കുറയും. റോട്ടാവാക്‌ എന്നാണു മരുന്നിനു നല്‍കിയിരിക്കുന്ന പേര്‌. വയറിളക്കം തടയുന്ന ഈ വാക്‌സിന്‍ മൂന്നു കോഴ്‌സുകളായാണു നല്‍കുന്നത്‌- 6, 10, 14 ആഴ്‌ചകളില്‍. കേന്ദ്ര ബയോടെക്‌നോളജി വകുപ്പും ഭാരത്‌ ബയോടെക്കും ചേര്‍ന്നാണു റോട്ടാവൈറസ്‌ പ്രതിരോധ മരുന്ന്‌ നിര്‍മിച്ചത്‌. റോട്ടാവൈറസ്‌ അണുബാധമൂലമുണ്ടാകുന്ന വയറിളക്കം ബാധിച്ച്‌ ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം നവജാത ശിശുക്കളാണ്‌ വര്‍ഷംതോറും മരിക്കുന്നത്‌. ആഗോളതലത്തില്‍ അണുബാധമൂലം മരിക്കുന്ന കുട്ടികളില്‍ 22 ശതമാനവും ഇന്ത്യയിലാണ്‌. അഞ്ചുലക്ഷത്തോളം കുട്ടികളാണു റോട്ടാവൈറസ്‌ അണുബാധമൂലം മരിക്കുന്നത്‌. ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്നിന്‌ ആദ്യ വര്‍ഷം അണുബാധ 56 ശതമാന ത്തോളം കുറയ്‌ക്കാനായി. അടുത്ത വര്‍ഷവും വാക്‌സിന്റെ ഫലം നിലനിന്നതായി മരുന്നു വികസിപ്പിച്ച ശാസ്‌ത്രജഞര്‍ അറിയിച്ചു. പ്രതിരോധമരുന്നുകള്‍ ആദ്യമായാണ്‌ ഇന്ത്യയില്‍ വികസിപ്പിച്ചെടുക്കുന്നത്‌. എട്ടു മാസത്തിനുള്ളില്‍ പ്രതിരോധ മരുന്ന്‌ വ്യാവസായികാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ കഴിയുമെന്നു ബയോടെക്‌നോളജി വിഭാഗം സെക്രട്ടറി ഡോ. കെ വിജയരാഘവന്‍ പറഞ്ഞു. വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്‌പാദനം ആരംഭിച്ചാല്‍ 50 രൂപയ്‌ക്ക്‌ മരുന്നു ലഭ്യമാക്കാന്‍ കഴിയും.